അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് ഗണേഷ് കുമാർ വീട് നിർമ്മിച്ച് നൽകി; ചൊറിഞ്ഞാൽ താൻ കയറി മാന്തും; അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് തന്നെയാണ് പറഞ്ഞതെന്നും ഷമ്മി തിലകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് ഗണേഷ് കുമാർ വീട് നിർമ്മിച്ച് നൽകി; ചൊറിഞ്ഞാൽ താൻ കയറി മാന്തും; അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് തന്നെയാണ് പറഞ്ഞതെന്നും ഷമ്മി തിലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 11:47 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കെ.ബി ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി തിലകൻ ചോദിച്ചു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഷമ്മിക്കെതിരെ നടപടിയെടുക്കാൻ അമ്മ സംഘടന തീരുമാനിച്ചതിന് പിന്നാലെയാണ് ഷമ്മിയുടെ പ്രതികരണം.

അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് ഗണേഷ് കുമാർ വീട് നിർമ്മിച്ച് നൽകിയെന്നും മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ചാണെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഗണേഷിനെതിരെ ഷമ്മി തിലകൻ ഉയർത്തി.

”തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. എന്തടിസ്ഥാനത്തിലാണ് തനിക്കെതിരെ അസംബന്ധമായ പ്രസ്താവന നടത്തുന്നത്? ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ് തനിക്കെതിരെ കള്ള കേസുകൾ എടുക്കുകയും കള്ളക്കഥ ഗണേഷിന് പറഞ്ഞ് കൊടുക്കുകയും ചെയ്തത്. താൻ പോരാടുന്നത് അനീതിക്കെതിരെയാണ്.” അച്ഛൻ തിലകനോട് കാണിച്ചത് തന്നെയാണ് അമ്മ സംഘടന തന്നോട് കാണിക്കുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.

”അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെയാണ് പറഞ്ഞത്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെയായിരുന്നു അമ്മയിലെ അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചത്. അത് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാനായിരുന്നു.” ഷമ്മി തിലകൻ ആരോപിച്ചു.

താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. പക്ഷേ ഇല്ലാത്തത് പറഞ്ഞാൽ മറുപടി ഇനി ഇപ്രകാരമാകില്ലെന്നും തന്നെ ചൊറിഞ്ഞാൽ താൻ കയറി മാന്തുമെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.

അമ്മയുടെ നിയമാവലി അനുസരിച്ച് മറ്റ് സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നയാൾ അമ്മയുടെ നേതൃസ്ഥാനത്ത് വരാൻ പാടില്ലെന്നാണ്. എന്നാൽ ഗണേഷ് ഇത് പാലിച്ചിട്ടില്ല. ആത്മയുടെ ഭാരവാഹിയായ ഗണേഷ് കുമാർ അമ്മയുടെ നേതാവായി നിന്നു. അമ്മ സംഘടന നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. ദൃശ്യങ്ങൾ പുറത്തുവിട്ടുവെന്ന സംഭവത്തിൽ താൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തത് എന്തുകൊണ്ടാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. അമ്മ ജനറൽ ബോഡിയുടെ ദൃശ്യങ്ങൾ താൻ എവിടെ എങ്കിലും പോസ്റ്റ് ചെയ്തുവെന്ന് തെളിയിച്ചാൽ തല പാതി മുണ്ഡനം ചെയ്യാമെന്നും ഷമ്മി തിലകൻ പറഞ്ഞു.

Tags: ammaSHAMMI THILAKANganesh kumar
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies