ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 18,819 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 39 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. ആകെ മരണം 5,25,116 ആയി. അതേസമയം രാജ്യത്ത് സജീവ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.
24 മണിക്കൂറിനിടെ 13,827 പേരാണ് രോഗമുക്തരായത് . പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.72 ശതമാനവുമാണ്.
ഇതുവരെ കൊറോണ മുക്തരായത് 98.56 ശതമാനം ആളുകളാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ ആകെ വൈറസ് ബാധയുടെ 0.23 ശതമാനമാണ് സജീവ കേസുകൾ. അതേസമയം കഴിഞ്ഞ ദിവസം സജീവ കേസുകളിൽ 2,902 കേസുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് ഭൂരിഭാഗം വൈറസ് ബാധിതർ മഹാരാഷ്ട്രയിലും കേരളത്തിലുമാണ്.
Comments