തൃശൂർ: ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തൃശൂർ മാപ്രാണം സ്വദേശിനി അനൂജയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
തൃശൂർ ചേർപ്പിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിലാണ് അനൂജയ്ക്ക് പരിക്കേറ്റത്. വല്ലച്ചിറ ഷാപ്പിന് സമീപം അനൂജയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനൂജയെ തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. മാപ്രാണം കൊല്ലാശേരി വീട്ടിൽ അജയൻ-രശ്മി ദമ്പതികളുടെ മകളാണ് പിജി വിദ്യാർത്ഥിനിയായിരുന്ന അനൂജ.
Comments