ആയുധകച്ചവടക്കാർ ഡോളറുകൾ കൊയ്യുമ്പോൾ വെടിയൊച്ചകൾ നിലയ്ക്കുമോ അമേരിക്കയിൽ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ആയുധകച്ചവടക്കാർ ഡോളറുകൾ കൊയ്യുമ്പോൾ വെടിയൊച്ചകൾ നിലയ്‌ക്കുമോ അമേരിക്കയിൽ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

തോക്കും കൂട്ടവെടിവെപ്പും അമേരിക്കയുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് കാലം കുറെയായി.. തോക്കുനിയമത്തിൽ ബൈഡൻ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും കൂട്ടവെടിവെപ്പുകൾക്ക് കൂച്ചുവിലങ്ങിടാൻ കഴിഞ്ഞിട്ടില്ലെന്നത് ഈ അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു..
ഇതുവരെ വെടിവെപ്പുകളിൽ പതിനായിരത്തിലധികമാളുകൾ കൊല്ലപ്പെട്ടു.. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 309 വെടിവെപ്പുകൾ.. ഹൈലാൻഡ് പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യദിന പരേഡിൽ സംഭവിച്ച കൂട്ടവെടിവെപ്പിന്റെ നടുക്കത്തിൽ നിന്ന് ഷിക്കാഗോ നഗരം ഇതുവരെയും മുക്തി നേടിയിട്ടില്ല..

ആറ് പേരുടെ ജീവനെടുക്കുകയും 36 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ഹൈലാൻഡ് പാർക്ക് വെടിവെപ്പിലെ പ്രതിയെ പിടികൂടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആഹ്ലാദത്തോടെ ആരംഭിച്ച സ്വാതന്ത്ര്യദിന പരേഡിന് നേരെ 21-കാരനായ റോബർട്ട് കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചുവെന്നാണ് കണ്ടെത്തൽ. ഏകദേശം 70ഓളം തിരകളാണ് റോബർട്ട് പരേഡിന് നേരെ ഉതിർത്തത്.

തോക്കുനിയമത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും അമേരിക്കയെ വിറപ്പിക്കുകയാണ് കൂട്ടവെടിവെപ്പുകൾ. 2022 ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് ഇതുവരെ 309 വെടിവെപ്പുകൾ ഉണ്ടായെന്നാണ് കണക്ക്. ഇവയിൽ ഹൈലാൻഡ് പാർക്കിലെ വെടിവെപ്പ് ഈ വർഷം സംഭവിക്കുന്ന 15-ാമത് കൂട്ടവെടിവെപ്പായിരുന്നു. അതേസമയം അവധിദിനമുണ്ടാകുന്ന 11-ാമത്തെ ആക്രമണമാണ് ഹൈലാൻഡ് പാർക്ക് വെടിവെയ്പ്പ്.

ഇത്തരം വെടിവെപ്പുകളിൽ ഇതുവരെ 10,072 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അബദ്ധത്തിൽ തോക്കെടുത്ത് വെടിവെച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടവർ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്.

നാലോ അതിലധികമോ ആളുകൾ വെടിവെപ്പിൽ കൊല്ലപ്പെടുമ്പോഴാണ് അവയെ കൂട്ടവെടിവെപ്പായി കണക്കാക്കുന്നത്. 2022 ആരംഭിച്ച് 185 ദിവസങ്ങൾ പിന്നിടുമ്പോൾ പതിനൊന്നോളം ആക്രമണങ്ങളാണ് ഇത്തരത്തിൽ സംഭവിച്ചത്. ശരാശരി ആക്രമണങ്ങളുടെ നിരക്ക് പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വർധനയാണ് അമേരിക്കയിലെ വെടിവെപ്പുകളുടെ എണ്ണത്തിൽ സംഭവിക്കുകയെന്നാണ് സൂചന.

2021-ൽ 692 വെടിവെപ്പുകൾ രേഖപ്പെടുത്തിയപ്പോൾ ഈ വർഷം പകുതിയോടെ തന്നെ 309 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം നടന്ന വെടിവെപ്പുകളിൽ ഏറ്റവും മാരകമായത് ടെക്സാസിലെ സ്‌കൂളിൽ നടന്ന കൂട്ട വെടിവെപ്പായിരുന്നു. 19 കുട്ടികളും രണ്ട് അദ്ധ്യാപകരും ഈ വെടിവെപ്പിൽ കൊല്ലപ്പെട്ടു.

ജനുവരി 23നായിരുന്നു ഈ വർഷത്തെ ആദ്യ കൂട്ടവെടിവെപ്പ് നടക്കുന്നത്. കവർച്ചാ ശ്രമത്തിനിടെ 34-കാരനായ മോഷ്ടാവ് നടത്തിയ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ശേഷം ഏപ്രിൽ മൂന്നിന് നിശാപാർട്ടിക്കിടെ വെടിവെപ്പ്.. അവിടെയും ആറ് പേർ തോക്കിനിരയായി. പിന്നീട് മെയ് 14ന്.. ഒരു കൗമാരക്കാരന്റെ അതിക്രമത്തിൽ സൂപ്പർമാർക്കറ്റിലെത്തിയ പത്ത് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അതേമാസം 24നായിരുന്നു ടെക്‌സാസാസിലെ സ്‌കൂളിൽ നടന്ന മനഃസാക്ഷിയെ നടുക്കിയ കൂട്ടവെടിവെപ്പ്.

ജൂൺ ഒന്നിന് ആശുപത്രിയിൽ നടന്ന വെടിവെപ്പിൽ ഡോക്ടറടക്കം നാല് പേരും കൊല്ലപ്പെട്ടു. ഏറ്റവുമൊടുവിൽ ആറ് പേരുടെ ജീവനെടുത്ത ഹൈലാൻഡ് പാർക്ക് കൂട്ടവെടിവെപ്പ്.. കുട്ടികളുൾപ്പെടെ മൂന്ന് ഡസനിലധികമാളുകൾക്ക് പരിക്കേറ്റതിന്റെ നീറ്റൽ ഇനിയും മാറിയിട്ടില്ല.. ആയുധലോബികൾ വിജയം നേടുമ്പോൾ, അമേരിക്കയിൽ ചോരക്കറകൾ ഉണങ്ങുകയില്ലെന്ന് സാരം..

Tags: USUS shooting
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies