കണ്ണൂർ: സജി ചെറിയാന്റെ രാജിയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാജി വെച്ചതുകൊണ്ട് മാത്രം രാജി ആകില്ലെന്നും മനസ്സാക്ഷിയുടെ തീരുമാനം ആകുമ്പോഴാണ് അത് യഥാർത്ഥ രാജി ആകുന്നതെന്നും സുധാകരൻ പ്രതികരിച്ചു. ഭരണഘടന ലംഘനമാണ് നടന്നിട്ടുള്ളത്. മന്ത്രി സ്ഥാനം രാജി വെച്ചതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ ഇതുവരെയുള്ള അഹങ്കാരത്തിന് താത്കാലികമായിട്ടുള്ള ഒരു തിരിച്ചടിയാണിത്.
ന്യായീകരിക്കുന്നതിലൂടെ സജി ചെറിയാൻ ചെയ്യുന്നത് രാജിയുടെ അന്തസ്സ് കെടുത്തുകയാണ്. ഇപ്പോൾ നഷ്ടമായത് ഒന്നാം വിക്കറ്റാണെന്നും പിറകെ മറ്റ് വിക്കറ്റുകളും നഷ്ടമാകുമെന്നും കെ.സുധാകരൻ പറഞ്ഞു. മന്ത്രി സ്ഥാനം രാജി വെച്ചത് കൊണ്ട് മാത്രം കേസ് അവസാനിക്കില്ല. സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജി വെയ്ക്കേണ്ടി വരും. രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത് ക്യാപ്റ്റൻ പിണറായി വിജയന്റെ ആയിരിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Comments