'വിവോ' കേന്ദ്രങ്ങളിലെ ഇഡി റെയ്ഡ്; ചൈനീസ് കമ്പനികളുടെ 'നല്ലപേരിന്' കളങ്കമുണ്ടാകുന്നു; ബിസിനസ് ഇടപാടുകൾ തടസപ്പെടുന്നുവെന്നും ചൈനീസ് വക്താവ് - China responds to raids on Vivo
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിവോ’ കേന്ദ്രങ്ങളിലെ ഇഡി റെയ്ഡ്; ചൈനീസ് കമ്പനികളുടെ ‘നല്ലപേരിന്’ കളങ്കമുണ്ടാകുന്നു; ബിസിനസ് ഇടപാടുകൾ തടസപ്പെടുന്നുവെന്നും ചൈനീസ് വക്താവ് – China responds to raids on Vivo

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 11:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ ഓഫീസുകളിൽ നടന്ന ഇഡിയുടെ റെയ്ഡിൽ പ്രതികരണവുമായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്. തുടർച്ചയായ ഈ അന്വേഷണവും നടപടികളും ചൈനീസ് കമ്പനികളുടെ ദൈനംദിന ബിസിനസ് ഇടപാടുകളെ ബാധിക്കുമെന്ന് മാത്രമല്ല, ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ തുടർച്ചയായ റെയ്ഡ് മൂലം ചൈനീസ് കമ്പനികളുടെ നല്ലപേരിന് കളങ്കമുണ്ടാകുന്നുവെന്നും വക്താവ് വാങ് സിയോജിയാൻ പ്രതികരിച്ചു.

ജൂലൈ അഞ്ചിനായിരുന്നു രാജ്യത്തുടനീളമുള്ള വിവോ കമ്പനികളിൽ ഇഡി പരിശോധന നടത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, മേഘാലയ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായി വിവോയുടെ 44 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയും വരുമാന നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയും കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നികുതി വെട്ടിച്ച പണം വിദേശ നിക്ഷേപത്തിന് ഉപയോഗിച്ചതായും ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിക്കെതിരായി ഇഡി അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ വിവോ ഡയറക്ടർമാരായ ഷെങ്ഷെൻ ഔയും ഷാങ് ജിയും ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയെന്നും സൂചനയുണ്ട്. ഇതാദ്യമായല്ല ഇന്ത്യയിൽ ചൈനയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഇഡി റെയ്ഡുകൾ നടത്തുന്നത്. നേരത്തെ ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയുടെ ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇന്ത്യയിലെ ഷവോമി കമ്പനികളിൽ നടത്തിയ റെയ്ഡിൽ നിന്നും 5,551.27 കോടി രൂപ പിടിച്ചെടുത്തിട്ടുമുണ്ട്.

Tags: ChinaEDVIVO
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies