മുന്ദ്ര തുറമുഖത്ത് വൻ ലഹരിവേട്ട; 376 കോടി രൂപയുടെ ഹെറോയിൻ പിടികൂടി; മയക്കുമരുന്ന് കടത്താൻ ലക്ഷ്യമിട്ടത് പഞ്ചാബിലേക്ക് - drugs seized from Gujarat's Mundra port
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുന്ദ്ര തുറമുഖത്ത് വൻ ലഹരിവേട്ട; 376 കോടി രൂപയുടെ ഹെറോയിൻ പിടികൂടി; മയക്കുമരുന്ന് കടത്താൻ ലക്ഷ്യമിട്ടത് പഞ്ചാബിലേക്ക് – drugs seized from Gujarat’s Mundra port

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 09:09 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 376 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട നടത്തിയത്.

മുന്ദ്ര തുറമുഖത്ത് കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ലഹരികൾ. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ 376.5 കോടി രൂപ വിലമതിക്കുമെന്ന് പോലീസ് വ്യക്തമാക്കി. 75.3 കിലോ ഹെറോയിനാണ് പരിശോധനയിൽ പിടികൂടിയത്. ഇവ പഞ്ചാബിലേക്ക് കടത്താൻ സൂക്ഷിച്ചവയായിരുന്നു.

രണ്ടര മാസം മുമ്പാണ് മുന്ദ്ര തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നർ എത്തിയത്. ഇവയിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്നും പഞ്ചാബിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നുമുള്ള സൂചന ഗുജറാത്ത് എടിഎസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. കണ്ടെയ്‌നറിലടങ്ങിയ ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾക്കിടയിലായിരുന്നു ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ചേർന്ന് ഈ അടുത്ത കാലത്ത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് ഷിപ്പിംഗ് കണ്ടെയ്‌നറുകളിലായി മുന്ദ്ര തുറമുഖത്തെത്തിയ ലഹരി വസ്തുക്കളാണ് സംഘം പലപ്പോഴായി പിടിച്ചെടുത്തത്.

2021 സെപ്റ്റംബറിൽ 21,000 കോടി രൂപ വിലമതിക്കുന്ന 3,000 കിലോ ഹെറോയിനായിരുന്നു ഡിആർഐ പിടികൂടിയത്. കഴിഞ്ഞ മെയ് മാസത്തിൽ 500 കോടി രൂപ വിലമതിക്കുന്ന 56 കിലോ കൊക്കെയ്‌നും ഡിആർഐ കണ്ടെടുത്തു.

 

 

Tags: DrugsMundra portats
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies