മകൻ വളർത്തുന്ന പിറ്റ്ബുൾ കടിച്ചുകീറി; മാരകമുറിവേറ്റ വീട്ടമ്മ കൊല്ലപ്പെട്ടു - woman mauled to death by pet Pitbull dog
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകൻ വളർത്തുന്ന പിറ്റ്ബുൾ കടിച്ചുകീറി; മാരകമുറിവേറ്റ വീട്ടമ്മ കൊല്ലപ്പെട്ടു – woman mauled to death by pet Pitbull dog

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 04:29 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മകന്റെ വളർത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തിൽ അമ്മയ്‌ക്ക് ദാരുണാന്ത്യം. വിരമിച്ച അദ്ധ്യാപികയും 82-കാരിയുമായ സുശീല ത്രിപാഠിയാണ് പിറ്റ്ബുളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലക്നൗവിലെ കൈസർബാഗ് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

ജിം പരിശീലകനായ മകൻ അമിത്തിന് രണ്ട് വളർത്തു നായ്‌ക്കളാണുള്ളത്. പിറ്റ്ബുള്ളും ലാബ്രഡോറും. ബ്രൗണി എന്ന് പേരിട്ട് വിളിക്കുന്ന പിറ്റ്ബുൾ നായയെ മൂന്ന് വർഷം മുമ്പായിരുന്നു അമിത് വീട്ടിലേക്ക് കൊണ്ടുവന്നത്. കൈസർബാഗിലെ ബംഗാളി തോല പ്രദേശത്താണ് കുടുംബത്തിന്റെ താമസം.

ആക്രമണസമയത്ത് 82കാരിയായ സുശീല ത്രിപാഠി വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു. പുറത്തുപോയ മകൻ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയാണ് കാണാനിടയായത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. സമീപത്തെ ബൽറാംപൂർ ആശുപത്രിയിൽ അമ്മയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമിത രക്തസ്രാവം മൂലമായിരുന്നു മരണം സംഭവിച്ചത്.

സുശീലയുടെ ശരീരത്തിൽ അതിമാരകമായ മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്ത് മുതൽ വയറുവരെയുള്ള ഭാഗത്ത് ആഴത്തിലുള്ള 12 മുറിവുകൾ കണ്ടെത്തി. ആക്രമണം നടന്ന സമയത്ത് സുശീലയുടെ കരച്ചിൽ കേട്ടതായി അയൽവാസികൾ പ്രതികരിച്ചു. എന്നാൽ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ ഓടിയെത്തിയ അയൽവാസികൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ മകൻ വീട്ടിലെത്തിയാണ് വാതിൽ തുറന്നത്. അപ്പോഴേക്കും സുശീലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags: dogWomanPitbull
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies