'ഓളവും തീരവും' ; മോഹൻലാൽ - പ്രിയദർശൻ കൂട്ട്‌കെട്ട് ; അനുഭവവുമായി ഹരീഷ് പേരടി-Olavum Theeravum
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓളവും തീരവും’ ; മോഹൻലാൽ – പ്രിയദർശൻ കൂട്ട്‌കെട്ട് ; അനുഭവവുമായി ഹരീഷ് പേരടി-Olavum Theeravum

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 11:27 am IST
FacebookTwitterWhatsAppTelegram

മോഹൻലാൽ – പ്രിയദർശൻ കൂട്ട്‌കെട്ട് എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഈ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഓളവും തീരവും’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. നിലവിൽ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടുന്നത് ചിത്രത്തിൽ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഹരീഷ് പേരടി പങ്കുവെച്ച പോസ്റ്റാണ്. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;

ഒരു മനുഷ്യൻ..ഇൻഡ്യയിലെ വലിയ താരങ്ങളെ വെച്ച് വലിയ സിനിമകൾ ചെയ്ത സംവിധായകൻ..അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സിൽ കണ്ട സ്വപ്നത്തിന്..അയാളെ സംവിധായകനാക്കാൻ പ്രേരിപ്പിച്ച സ്വപ്നത്തിന് പേക്കപ്പ് പറയുകയാണ്…ആ സിനിമയിൽ പ്രവർത്തിച്ച ആൾ എന്ന നിലക്ക് ആത്മാർഥമായി എനിക്കറിയാം..ആ കണ്ണുകളിൽ വലിയ സ്വപ്നങ്ങൾ പൂർത്തികരിക്കുമ്പോൾ ഉണ്ടാകുന്ന സ്‌നേഹത്തിന്റെ നനവുണ്ട് …പ്രിയൻസാർ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു..എം.ടി സാറിന്റെ തിരക്കഥയിലെ ഓളത്തിനനുസരിച്ച് നനഞ്ഞ്,കുളിച്ച് സംതൃപ്തിയോടെ തീരത്തേക്കുള്ള ഒരു പ്രയാണം..നമ്മൾ ജനിച്ചു വളർന്ന വീടുകൾ നമ്മൾ വീണ്ടും പുതുക്കി പണിയുമ്പോൾ കിട്ടുന്ന..മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ആനന്ദം ഈ സിനിമയുടെ ഒരോ ശ്വാസത്തിലും അയാൾ അനുഭവിക്കുന്നുണ്ടായിരുന്നു…ഈ പേക്കപ്പ് പറച്ചിൽ..ഒരു ചരിത്ര മുഹൂർത്തമാണ് …പുതിയ തലമുറക്ക്..തങ്ങളുടെ സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണാൻ ഊർജ്ജം നൽകുന്ന വാമൊഴി…ആര് എന്നെ നിഷേധിച്ചാലും ഒരിക്കൽ ഞാൻ അവിടെ എത്തിച്ചേരും എന്ന കലയുടെ,ജീവിതത്തിന്റെ വലിയ സന്ദേശം.കലാകാരന്റെ സ്‌നേഹം നിറഞ്ഞ ചങ്കൂറ്റം.

എം. ടി വാസുദേവൻ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് ‘ഓളവും തീരവും’. ഷൂട്ടിംഗ് പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണ്.

1960ൽ എം.ടിയുടെ തന്നെ രചനയിൽ പി. എം മേനോൻ സംവിധാനം ചെയ്ത് ഓളവും തീരവും എന്ന പേരിൽ റിലീസായിരുന്നു. പ്രധാന കഥാപാത്രങ്ങളെ അന്ന് അവതരിപ്പിച്ചത് മധുവും, ഉഷ നന്ദിനിയുമായിരുന്നു . ഇത്തവണ മോഹൻലാലിന്റെ നായികയായി എത്തുന്നത് ദുർഗ കൃഷ്ണയാണ്. അതേസമയം ബ്ലാക്ക് ആൻഡ് വൈറ്റിലാണാണ് ‘ഓളവും തീരവും’ ഇത്തവണയും എത്തുന്നത്.

 

Tags: MALAYALAM MOVIEmohanlalcinima
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies