തിരുവനന്തപുരം: റോഡിലെ കുഴിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിചിത്ര മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് ബിജെപിയെ ശക്തമായി എതിര്‍ക്കുമെന്നായിരുന്നു മന്ത്രി സഭയില്‍ നല്കിയ മറുപടി. അിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളി, മോന്‍സ് ജോസഫ്, മാണി സി കാപ്പന് എന്നിവര്‍ നല്കിയ നോട്ടീസിന് മറുപടി നല്കിക്കൊണ്ടായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കേരളത്തില്‍ ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ എതിര്‍ക്കും. കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വന്നത് രാഷ്ട്രീയ ഉദ്ദേശ പ്രകാരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ ശക്തമായി എതിര്‍ക്കുമ്പോള്‍ പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവരുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുളളവർ ഇക്കാര്യത്തിൽ ബിജെപിയെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് ചോദിച്ചെങ്കിലും റിയാസിന് മറുപടിയില്ലായിരുന്നു.
Comments