ശ്രീലങ്കയിൽ എൽ ടി ടി ഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; പാകിസ്താനിൽ നിന്നും വിഴിഞ്ഞം വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിൽ എൻ ഐ എ പരിശോധന- Attempts to revive LTTE in Sri Lanka foiled by NIA
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയിൽ എൽ ടി ടി ഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; പാകിസ്താനിൽ നിന്നും വിഴിഞ്ഞം വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിൽ എൻ ഐ എ പരിശോധന- Attempts to revive LTTE in Sri Lanka foiled by NIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 05:29 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പാകിസ്താനിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു. പരിശോധനയിൽ ഡിജിറ്റൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. തമിഴ്നാട്ടിലെ 22 ഇടങ്ങളിലായാണ് പരിശോധന നടന്നത്.

പാകിസ്താനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പ്രവർത്തിച്ചിരുന്ന മൂന്നു പേരെ എൻ ഐ എ നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുപ്പൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്. പാകിസ്താൻ സ്വദേശിയായ ഹാജി സലിമാണ് ആയുധ, മയക്കുമരുന്ന് കടത്തുകളുടെ മുഖ്യസൂത്രധാരൻ എന്നും എൻ ഐ എക്ക് വിവരം ലഭിച്ചു.

എൻ ഐ എ സ്വമേധയാ എടുത്ത കേസിന്റെ തുടർച്ചയായിരുന്നു പരിശോധന. മയക്കുമരുന്ന് കടത്ത്, യുഎപിഎ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2021 മാർച്ചിൽ വിഴിഞ്ഞം തീരത്ത് ആയുധങ്ങളുമായി വന്ന ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടിച്ചിരുന്നു. ആറ് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായിരുന്നു. തുടർന്ന്, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കേസ് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. ഒക്ടോബർ മാസത്തിൽ ചെന്നൈയിൽ നിന്നും എൽ ടി ടി ഇ അംഗമായ ശ്രീലങ്കൻ പൗരൻ പിടിയിലായിരുന്നു. വിഴിഞ്ഞം ആയുധക്കടത്ത് കേസിലെ സുപ്രധാന ഗൂഢാലോചനക്കാരനായിരുന്നു ഇയാൾ.

Tags: PakistanNIAarmsSri Lankanarcoticsltte
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies