തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന 'സൗജന്യങ്ങൾ' അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്‌ട്രീയ പാർട്ടികൾ നൽകുന്ന ‘സൗജന്യങ്ങൾ’ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 05:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി ഹിമ കോഹ്‌ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശം. യുക്തിരഹിതമായ സൗജന്യങ്ങളും ഏകപക്ഷീയമായ വാഗ്ദാനങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ ജനവിധി എന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവിനെ ലംഘിക്കുന്നുവെന്ന കാണിച്ച് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ
സമർപിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്ന് സംസ്ഥാന, ദേശീയ പാർട്ടികളെ തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വാദത്തിനിടെ ബിജെപി നേതാവ് വ്യക്തമാക്കി. സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടർമാരെ പ്രേരിപ്പിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമനിർമ്മാണം നടത്താനുളള യോഗ്യത കേന്ദ്ര സർക്കാരിനാണുളളത്. അതിനാൽ അവർ ഇത് കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് തിരഞ്ഞടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ അമിത് ശർമ്മ വാദിച്ചു. 3 ലക്ഷം കോടി രൂപയുടെ കടത്തിൽ മുങ്ങിയ പഞ്ചാബിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണം ഉദ്ധരിച്ച് അശ്വിനി ഉപാധ്യായ കോടതിയിൽ വാദിച്ചു. ഇത്രയും കടബാധ്യതയുണ്ടായിട്ടും, ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങൾ പ്രഖ്യാപിച്ചു. ‘ഓരോ പഞ്ചാബിക്കും ഒരു കോടിയുടെ കടം ഉള്ളത് പോലെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗജന്യങ്ങൾ നൽകി ശ്രീലങ്ക വൻ സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ട ഉദാഹരണവും അദ്ദേഹം നിരത്തി. ഇക്കാര്യം ഗൗരവമായി എുക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയ്‌ക്കും സമാനമായ സാഹചര്യത്തിലൂടെ മുന്നോട്ട് പോകേണ്ടി വരുമെന്നും ഹർജിക്കാരൻ മുന്നറിയിപ്പ് നൽകി. മറ്റൊരു കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലിന്റെ അഭിപ്രായവും സുപ്രീം കോടതി ആരാഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്കുള്ള വിഹിതങ്ങൾക്ക് ഉത്തരവാദി ധനകാര്യ കമ്മീഷനാണെന്ന് സിബൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രം നിർദേശം നൽകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും മുതിർന്ന അഭിഭാഷകൻ പറഞ്ഞു.

വാദങ്ങൾ പരിഗണിച്ച് വിഷയത്തിൽ നിതി ആയോഗിനെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി ഓഗസ്റ്റ് 3ലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘രേവാദി സംസ്‌കാര’ത്തിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

സൗജന്യങ്ങൾ നൽകുന്നത് രാജ്യത്തിന്റെ വികസനത്തിന് ‘വളരെ അപകടകരമായ’ പ്രവണതയാണെന്നും വിശേഷിപ്പിച്ചു. അധികാരം പിടിക്കാൻ വിവിധ പാർട്ടികൾ നൽകുന്ന സൗജന്യങ്ങളെ, ഉത്സവ വേളകളിൽ പതിവായി വിതരണം ചെയ്യുന്ന ഉത്തരേന്ത്യൻ മധുരപലഹാരമായ ‘രെവാഡി’കളോടാണ് പ്രധാനമന്ത്രി താരതമ്യപ്പെടുത്തിയത്. ജനങ്ങളോട് പ്രത്യേകിച്ച് യുവാക്കളോട് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കെജ്രിവാളിന്റെ ആംആദ്മി പോലുളള രാഷ്‌ട്രീയ പാർട്ടികളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രി മോദിയുടെ പരാമർശം.

Tags: Supreme CourtKapil Sibal
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies