ഗോധ്രാനന്തര കലാപ ഗൂഢാലോചന കേസ്; ടീസ്ത സെതൽവാദിനും ആർ ബി ശ്രീകുമാറിനും ജാമ്യമില്ല- Bail denied for Teesta Setalvad and R B Sreekumar
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോധ്രാനന്തര കലാപ ഗൂഢാലോചന കേസ്; ടീസ്ത സെതൽവാദിനും ആർ ബി ശ്രീകുമാറിനും ജാമ്യമില്ല- Bail denied for Teesta Setalvad and R B Sreekumar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 04:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് നിരപരാധികൾക്കെതിരെ വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനും മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാറിനും ജാമ്യം നിഷേധിച്ചു. അഹമ്മദാബാദ് സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ മാസം മുതൽ ഇരുവരും ജയിലിലാണ്.

ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ നടത്തുകയും ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത കേസിൽ ടീസ്തയ്‌ക്കെതിരെ സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നു. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് ടീസ്തയെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സഞ്ജീവ് ഭട്ട് 1989ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.

ടീസ്തയും ആർ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ തെളിവുകൾ ഉണ്ടാക്കിയിരിക്കാമെന്നും, അത് പ്രധാനമന്ത്രിക്കെതിരായ കേസ് 16 വർഷം വരെ നീണ്ടു പോകാൻ കാരണമായിരിക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യം അസ്ഥിരപ്പെടുത്താനും വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് വൻ ഗൂഢാലോചന നടത്തിയതായി ടീസ്തയുടെ മുൻ അനുയായി റയീസ് ഖാൻ പഠാൻ വെളിപ്പെടുത്തിയിരുന്നു.

2002ലെ ഗോധ്രാനന്തര കലാപത്തിലെ ഇടപെടലിന് കോൺഗ്രസ് ടീസ്തയ്‌ക്ക് 30 ലക്ഷം രൂപ നൽകിയെന്നായിരുന്നു റയീസ് ഖാൻ പഠാന്റെ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേശകനുമായിരുന്ന അഹമ്മദ് പട്ടേലാണ് ടീസ്തയ്‌ക്ക് പണം നൽകിയത്. ആദ്യ ഗഡുവായി 5 ലക്ഷവും പിന്നീട് പലപ്പോഴായി, ഗൂഢാലോചനയുടെ പുരോഗതി അനുസരിച്ച് ബാക്കി പണവും നൽകി എന്നായിരുന്നു വെളിപ്പെടുത്തൽ.

Tags: Teesta SetalvadPost Godhra Riots 2002R B Sreekumar
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies