ഭജന പാടിയ മുസ്ലീം ഗായികയ്‌ക്കെതിരെ 'ഫത്വ' ചുമത്തുമെന്ന് ഭീഷണി; അള്ളാഹുവിനോട് മാപ്പപേക്ഷിക്കണമെന്നും ശരിയത്തിനെതിരായ പ്രവൃത്തിയെന്നും വിമർശനം; സംഗീതത്തിന് മതമില്ലെന്ന് യുവതിയുടെ മറുപടി - ‘Fatwa’ issued against YouTuber Farmani Naaz for singing ‘Har Har Shambhu’
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭജന പാടിയ മുസ്ലീം ഗായികയ്‌ക്കെതിരെ ‘ഫത്വ’ ചുമത്തുമെന്ന് ഭീഷണി; അള്ളാഹുവിനോട് മാപ്പപേക്ഷിക്കണമെന്നും ശരിയത്തിനെതിരായ പ്രവൃത്തിയെന്നും വിമർശനം; സംഗീതത്തിന് മതമില്ലെന്ന് യുവതിയുടെ മറുപടി – ‘Fatwa’ issued against YouTuber Farmani Naaz for singing ‘Har Har Shambhu’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 03:44 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഭജന പാടിയതിന് മുസ്ലീം യുവതിക്കെതിരെ ഫത്വ ചുമത്തുമെന്ന് ഭീഷണി. യൂട്യൂബറും ഗായികയുമായ ഫർമാണി നാസിനെതിരെയാണ് ”ഹർ ഹർ ശംഭോ” പാടിയതിന് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ശരിയത്ത് നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാം മതവിശ്വാസികളുടെ നടപടി.

യുപിയിലെ മൂസാഫർ നഗർ സ്വദേശിയാണ് ഫർമാണി നാസ്. ”ഹർ ഹർ ശംഭോ” എന്ന ഗാനം പാടിയതോടെയാണ് യുവതിക്കെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. നിരവധിയാളുകൾ യുവതിയുടെ പാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയെങ്കിലും യുപിയിലെ ദിയോബണ്ടി ഉലമ വിയോജിപ്പ് പ്രകടിപ്പിച്ചു.

കാൻവർ തീർത്ഥാടന യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു ”ഹർ ഹർ ശംഭോ ഭജൻ” എന്ന ഗാനം പാടി ഫർമാണി നാസ് തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരിലേക്ക് എത്തിയ ഈ വീഡിയോയ്‌ക്ക് ആറര ലക്ഷത്തോളം കാഴ്ചക്കാരുണ്ടായിരുന്നു. എന്നാൽ സംഗതി വൈറലായതോടെ പ്രദേശത്തെ മുസ്ലീം ബോഡിയായ ദിയോബണ്ടി ഉലമ എതിർപ്പ് അറിയിച്ചു.

മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് തെറ്റാണെന്നും അത് ശരിയത്ത് നിയമത്തിന് എതിരാണെന്നും മൗലാന മുഫ്തി അർഷാദ് ഫറൂഖി അറിയിച്ചു. ഇസ്ലാമിതര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സ്വന്തം മതത്തിലെ കാര്യങ്ങളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയ്ത തെറ്റിന് അള്ളാഹുവിനോട് മാപ്പപേക്ഷിക്കണമെന്നും മൗലാന ആവശ്യപ്പെട്ടു. എന്നാൽ താനൊരു അഭിപ്രായം പറഞ്ഞതാണെന്നായിരുന്നു പിന്നീട് അദ്ദേഹം നൽകിയ വിശദീകരണം.

എന്നാൽ സംഗീതത്തിന് മതമില്ലെന്ന മറുപടിയാണ് ഫർമാണി നൽകിയത്. ഗായകനായ മുഹമ്മദ് റാഫിയും മാസ്റ്റർ സലീമും ഇത്തരത്തിലുള്ള ഭജനകൾ ചൊല്ലിയിട്ടുണ്ടെന്നും യുവതി പ്രതികരിച്ചു. അതിനാൽ ഇത്തരം ഭീഷണികളോ വിമർശനങ്ങളോ വിലപോകില്ലെന്നാണ് യുവതിയുടെ നിലപാട്.

Tags: Fatwa
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies