അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു; സംഭവം അഫ്ഗാനിസ്ഥാനിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിൽ - Al-Qaeda chief Ayman al-Zawahiri killed in drone strike by US
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു; സംഭവം അഫ്ഗാനിസ്ഥാനിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിൽ – Al-Qaeda chief Ayman al-Zawahiri killed in drone strike by US

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 07:05 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി കൊല്ലപ്പെട്ടു. താലിബാൻ വക്താവ് ആക്രമണം സ്ഥിരീകരിച്ചു. കാബൂളിലെ ഷെർപൂർ മേഖലയിലുള്ള വീടിന് നേരെ ജൂലൈ 31-നായായിരുന്നു ആക്രമണം. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന വിവരമനുസരിച്ച് അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി.

അമേരിക്കൻ ഡ്രോണാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്നമായ ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചു.

ഒസാമ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തി 11 വർഷം പിന്നിടുമ്പോഴും അൽ-ഖ്വയ്ദയുടെ അന്താരാഷ്‌ട്ര പ്രതീകമായി തുടർന്നിരുന്ന ഭീകരനാണ് 71-കാരനായ അയ്മാൻ അൽ-സവാഹിരി. പാകിസ്താനിലെ ജലാലാബാദിൽ വെച്ച് യുഎസ് സേന ലാദനെ വകവരുത്തിയതിന് ശേഷം ലാദന്റെ പിൻഗാമിയായി അദ്ദേഹം വളരുകയും അൽ-ഖ്വയ്ദയുടെ തലവനാകുകയും ചെയ്തു. ഒരു ഘട്ടത്തിൽ ബിൻ ലാദന്റെ പേഴ്സണൽ ഡോക്ടറായി സവാഹിരി പ്രവർത്തിച്ചിട്ടുണ്ട്.

ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലുള്ള അമേരിക്കൻ എംബസികൾക്ക് നേരെ 1998 ഓഗസ്റ്റ് 7-ന് ബോംബാക്രമണം നടത്തിയതിന് പിന്നിലുള്ള സൂത്രധാരനാണ് സവാഹിരി. രണ്ടിടത്തും ഒരേസമയമായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. 12 അമേരിക്കക്കാർ ഉൾപ്പെടെ 224 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 4,500-ലധികം പേർക്ക് പരിക്കേറ്റു. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണിന്റെയും കെട്ടിടങ്ങളിൽ നടന്ന ആക്രമണത്തിൽ 3,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചനയ്‌ക്ക് പിറകിലും സവാഹിരി ഉൾപ്പെടെയുള്ള അൽ-ഖ്വയ്ദ ഭീകരരാണ്.

വാഷിംഗ്ടൺ വിമാനത്തെ റാഞ്ചുകയും പിന്നീട് യാത്രക്കാർ പ്രതിരോധിച്ചതിനെ തുടർന്ന് പെൻസിൽവാനിയയിൽ വിമാനം തകർന്നുവീണ സംഭവത്തിന് പിന്നിലും സവാഹിരിയാണ്. 2001 അവസാനത്തോടെ ബിൻ ലാദനോടൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയുടെ കണ്ണുവെട്ടിച്ച് സവാഹിരി രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, 2003 മെയ് മാസത്തിൽ റിയാദിലും സൗദി അറേബ്യയിലും ഒരേസമയം നടന്ന ചാവേർ സ്‌ഫോടനത്തിലും സവാഹിരിക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ ഒമ്പത് അമേരിക്കക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സവാഹിരി എവിടെയാണെന്നതിൽ ആർക്കും അറിവുണ്ടായിരുന്നില്ല. സവാഹിരി അസുഖം മൂലം മരിച്ചുവെന്ന കിംവദന്തികളും 2020ൽ ഉണ്ടായി. എന്നാൽ യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിൽ നിന്നുള്ള റിപ്പോർട്ടിൽ സവാഹിരി അഫ്ഗാനിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നു. സവാഹിരിയെ നേരിട്ട് പിടികൂടാൻ പ്രാപ്തമായ വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ യുഎസ് ഡോളർ പാരിതോഷികം വരെ നൽകുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. ഇതിനെല്ലാം ഒടുവിലാണ് ഡ്രോൺ ആക്രമണത്തിൽ അഫ്ഗാനിസ്താനിൽ വെച്ച് സവാഹിരി കൊല്ലപ്പെട്ടിരിക്കുന്നത്.

Tags: USTalibanal-QaedaAyman al-Zawahiridrone strike
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies