അത്യാധുനിക മിസൈൽ; പതിച്ചാൽ സ്ഫോടനമില്ല, അരിഞ്ഞു തള്ളും; അൽ-സവാഹിരിയെ കീറിമുറിച്ച് അമേരിക്കയുടെ ഹെൽഫയർ; അന്ത്യം ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

അത്യാധുനിക മിസൈൽ; പതിച്ചാൽ സ്ഫോടനമില്ല, അരിഞ്ഞു തള്ളും; അൽ-സവാഹിരിയെ കീറിമുറിച്ച് അമേരിക്കയുടെ ഹെൽഫയർ; അന്ത്യം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 11:44 am IST
FacebookTwitterWhatsAppTelegram

കൊടുംഭീകരനും അൽ-ഖ്വായ്ദ തലവനുമായിരുന്ന അയ്മൻ അൽ-സവാഹിരി കാബൂളിലെ വസതിയിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. വ്യോമാക്രമണത്തിലൂടെയായിരുന്നു സവാഹിരിയെ അമേരിക്ക വകവരുത്തിയത്. അഫ്ഗാനിൽ സുരക്ഷിതമായി ഒളിച്ചുതാമസിച്ചിരുന്ന ഭീകരന്റെ വസതിയിലേക്ക് അമേരിക്കൻ പട്ടാളമയച്ച ഡ്രോണിൽ നിന്നും രണ്ട് മിസൈലുകൾ തൊടുത്തുവിട്ട് സവാഹിരിയെ വധിച്ചു.

എന്നാൽ മിസൈലാക്രമണം നടന്ന വസതിയുടെ ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നെങ്കിലും അവിടെയൊരു സ്‌ഫോടനം നടന്നതായി കാണാതിരുന്നത് കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വാതിലുകൾക്കും ജനലുകൾക്കും ചെറിയ പോറലുകൾ ഉണ്ടെങ്കിലും രണ്ട് മിസൈലുകൾ അവിടെ വന്ന് പതിച്ചുവെന്നത് അവിശ്വസനീയമായി തോന്നാം..

This is the building where US drones targeted Al Qaida leader Ayman Zawahiri. pic.twitter.com/iWAwDPXHPf

— Tajuden Soroush (@TajudenSoroush) August 1, 2022

അമേരിക്കയുടെ ഓപ്പറേഷനിൽ ഒരു സാധാരണക്കാരന് പോലും പരിക്കേറ്റിട്ടില്ലെന്ന് ഇതിനിടെ ബൈഡൻ വ്യക്തമാക്കുകയും ചെയ്തു. അതിനാൽ ഈ മിസൈൽ ആക്രമണം വിരൽ ചൂണ്ടുന്നത് യുഎസിന്റെ ഭീമാകാരമായ ആയുധം ‘ഹെൽഫയർ R9X’ ലേക്കാണ്. റേസറിന് സമാനമായ ആറ് ബ്ലേഡുകൾ അടങ്ങുന്ന ഈ മിസൈൽ പൊട്ടിത്തെറിക്കാതെ, ടാർഗെറ്റിനെ അരിഞ്ഞുതള്ളുകയാണ് ചെയ്യുക.

Read Also: മരണത്തിന്റെ ഡോക്ടർ; അൽ ഖ്വായ്ദയുടെ ബുദ്ധികേന്ദ്രം; ലാദനേക്കാൾ ഭീകരനായ സവാഹിരി ഒടുവിൽ ചത്തു തുലഞ്ഞപ്പോൾ; ചോരക്കറ പുരണ്ട നാൾവഴികൾ

ഇതിന് മുമ്പും അമേരിക്കൻ ഏജൻസികൾ കൊടുംഭീകരരെ വധിക്കാൻ ഇതേ രീതിയിൽ മിസൈലാക്രമണം പ്രയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 2017 മാർച്ചിൽ സിറിയയിൽ കാറിലൂടെ യാത്ര ചെയ്യുകയായിരുന്ന അൽ-ഖ്വായ്ദയുടെ മുതിർന്ന നേതാവ് അബു അൽ-ഖയർ അൽ-മസ്രിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതും ഇപ്രകാരമായിരുന്നുവെന്നാണ് വിവരം.

ആക്രമിക്കപ്പെട്ട കാറിന്റെ ചിത്രങ്ങൾ അന്ന് പുറത്തുവന്നിരുന്നു. കാറിന്റെ റൂഫിൽ വലിയ ദ്വാരം മാത്രമാണ് കാണാൻ കഴിഞ്ഞിരുന്നത്. വാഹനത്തിനുള്ളിലെ സകല വസ്തുക്കളും കീറിമുറിച്ച വിധത്തിലുമായിരുന്നു. അതേസമയം കാറിന്റെ മുൻഭാഗവും പിൻഭാഗവും യാതൊരു കേടുപാടുകളും കൂടാതെ കാണപ്പെടുകയും ചെയ്തു.

അതിന് മുമ്പ് വരെ ഹെൽഫയർ മിസൈലുകൾ ഏറെ നാശനഷ്ടങ്ങൾക്ക് ഇടവരുത്തിയിരുന്നു. മിസൈലാക്രമണം നടക്കുന്ന സ്ഥലത്ത് ശക്തമായ സ്‌ഫോടനവുമുണ്ടാകും. എന്നാൽ അബു അൽ-ഖയറിന്റെ വധത്തോടെ ഹെൽഫയർ മിസൈലുകളുടെ ആക്രമണ രീതിയിൽ മാറ്റം വരികയായിരുന്നു.

Read Also: ജനങ്ങൾക്ക് നിങ്ങൾ ഭീഷണിയെങ്കിൽ അമേരിക്ക നിങ്ങളെ കണ്ടെത്തും, വകവരുത്തും!! അൽ-ഖ്വയ്ദ തലവനെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ – US kills Al Qaeda chief Ayman al-Zawahiri in drone strike

‘നിഞ്ച ബോംബ്’ എന്നും വിളിക്കപ്പെടുന്ന ഈ മിസൈൽ സാധാരണക്കാർക്ക് സംഭവിക്കുന്ന അപകടങ്ങളെ ഒഴിവാക്കി കൊടുംഭീകരരെ വധിക്കുന്നതിനുള്ള യുഎസിന്റെ ആയുധമായി മാറിയിരിക്കുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം സവാഹിരിയുടെ വധവും ഇപ്രകാരമാണ് അമേരിക്ക നടപ്പിലാക്കിയത്.

ജൂലൈ 31-ന് രാവിലെ കാബൂളിലെ തന്റെ വസതിയിൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന സവാഹിരിയെ യുഎസിന്റെ ഡ്രോണിൽ നിന്ന് തൊടുത്തുവിട്ട രണ്ട് ഹെൽഫയറുകൾ ഇല്ലാതാക്കിയെന്നാണ് അധികൃതർ മാദ്ധ്യമങ്ങളെ അറിയിച്ചത്. സവാഹിരിയുടെ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നുവെന്നും എന്നാൽ അവരെ മനഃപൂർവ്വം ടാർഗെറ്റിൽ നിന്നും ഒഴിവാക്കിയിരുന്നതായും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: USal-QaedaAyman al-Zawahiri
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies