പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. അഞ്ച് ജില്ലകളിലും അങ്കണവാടികളും, പ്രൊഫഷണൽ കോളേജുകളുമുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. നേരത്തെ തീരുമാനിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. തൃശ്ശൂർ ജില്ലയിൽ റസിഡൻഷ്യൽ സ്കൂളിന് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മഴയുടെ പശ്ചാത്താലത്തിൽ കോളേജുകൾക്ക് അവധിയായതിനാൽ മഹാത്മാ ഗാന്ധി സർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പരീക്ഷാ കൺട്രോളറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.
Comments