ത്രിവർണ്ണപതാകയേന്തി 'രാമനും ഭീമനും': എസ് എസ് രാജമൗലിയുടെ പ്രൊഫൈൽ ചിത്രം വൈറലാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവർണ്ണപതാകയേന്തി ‘രാമനും ഭീമനും’: എസ് എസ് രാജമൗലിയുടെ പ്രൊഫൈൽ ചിത്രം വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 05:51 pm IST
FacebookTwitterWhatsAppTelegram

ഹൈദ്രാബാദ്: ഹർ ഘർ തിരംഗ  രാജ്യമൊട്ടുക്കും തരംഗമാകുമ്പോൾ  വ്യത്യസ്തമായ പ്രൊഫൈൽ ചിത്രവുമായി ബാഹുബലി സംവിധായകൻ എസ്.എസ് രാജമൗലി.
ആർആർആർ എന്ന ചിത്രത്തിലെ രാമനും ഭീമനും ത്രിവർണ്ണ പതാകയേന്തി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്.  മിനിറ്റുകൾക്കുള്ളിൽ തന്നെ രാജമൗലിയുടെ പ്രൊഫൈൽ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. തെലുങ്ക് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു,കൊമരം ഭീം എന്നീ ധീര ദേശാഭിമാനികളെ കഥാ പാത്രങ്ങളാക്കിയ സാങ്കല്പിക ചിത്രമാണ് രാജമൗലിയുടെ ആർആർആർ.

ദക്ഷിണ ഗോദാവരി ജില്ലയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും തനിക്ക് ചുറ്റുമുള്ള  വനവാസി ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച ദേശാഭിമാനിയായിരുന്നു അല്ലൂരി സീതാരാമ രാജു. ഗിരിവർഗ്ഗക്കാരെ മതം മാറ്റുവാനായി പ്രവർത്തിച്ച  ബ്രിട്ടീഷുകാർക്കെതിരെ  അദ്ദേഹം വനവാസികളെ സംഘടിതരാക്കി. 1922 മുതൽ 24വരെ ബ്രിട്ടീഷ് രാജിനെതിരെ അദ്ദേഹം ഗറില്ലാ യുദ്ധം നടത്തി. തോക്കുകൾക്ക് മുന്നിൽ സാമ്പ്രദായിക ആയുധങ്ങളായ വില്ലും അമ്പും കൊണ്ടായിരുന്നു അദ്ദേഹം ബ്രിട്ടീഷുകാരെ നേരിട്ടത്.  എന്നിട്ടും ബ്രിട്ടീഷ് പോലീസിനെതിരെ വലിയ വിജയം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടു വർഷത്തോളം യുദ്ധം ചെയ്ത് പിടിച്ച് നിന്നുവെങ്കിലും  1924 മെയ് 7ന് അദ്ദേഹത്തെ ബ്രിട്ടീഷ് പട്ടാളം ചതിയിലൂടെ അകപ്പെടുത്തി. പിടികൂടിയ ഉടൻ തന്നെ വിചാരണകൂടാതെ  അദ്ദേഹത്തെ  മരത്തിൽ കെട്ടി  വെടിവെച്ചു വീഴ്‌ത്തി.  ഗിരിവർഗ്ഗ വിഭാഗത്തിന്റെ ആരാധനാ മൂർത്തിയായ ശ്രീരാമചന്ദ്രന്റെ വനവാസ സമയത്തെ വേഷമാണ്  അല്ലൂരി സീതാരാമ രാജു എപ്പോഴും ധരിച്ചിരുന്നത്.

സമാനമായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മറ്റൊരു ധീര ദേശാഭിമാനിയാണ് കൊമരം ഭീം. ഇന്നത്തെ തെലങ്കാനയിലെ ഗോൺഡ്  വനവാസിവിഭാഗത്തിന്റെ നേതാവായിരുന്നു കൊമരം ഭീം.1930 കളിൽ ഹൈദ്രാബാദ്  നൈസാമിന്റെ ക്രൂരഭരണത്തിനെതിരെയും  ഗോത്രവർഗ്ഗത്തിനു മേൽ നൈസാം അടിച്ചേൽപ്പിച്ചിരുന്ന അടിമത്വത്തിനെതിരെയും കൊമരം ഭീം പടനയിച്ചു.  ജൽ ,ജംഗൽ, സമീൻ  (ജലം, വെള്ളം, മണ്ണ്) എന്ന മുദ്രാവാക്യമുയർത്തിയാണ് അദ്ദേഹം പടനയിച്ചത്.  നൈസാമിന്റെ തഹസിൽദാറായ അബ്ദുൾ സത്താർ കൊമരം ഭീമിന്റെ ഒളിത്താവളം മനസ്സിലാക്കി അപ്രതീക്ഷിതമായി ആക്രമിച്ച് അദ്ദേഹത്തെയും കൊലപ്പെടുത്തുകയായിരുന്നു. 1940 ഏപ്രിൽ 8നാണ് അദ്ദേഹം വീരമൃത്യുവരിച്ചതെന്നാണ് കരുതപ്പെടുന്നത്.

യഥാർത്ഥ ജീവിതത്തിൽ  അല്ലൂരി സീതാരാമ രാജുവും, കൊമരം ഭീമും ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവരെ കഥാപാത്രങ്ങളാക്കിയുള്ള ഒരു സാങ്കല്പിക കഥയാണ് ആർആർആറിലൂടെ രാജമൗലി പറഞ്ഞത് . രാമനും ഭീമനും ഒന്നിച്ച് രാഷ്‌ട്രത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടണം എന്ന സന്ദേശമാണ് ആ ചിത്രത്തിലൂടെ രാജമൊലി നൽകിയത്.  ലോകം മുഴുവൻ പ്രദർശിപ്പിച്ച്   വൻ വിജയമായ ആ ചിത്രത്തിലെ രാമനും ഭീമനും ഒരുമിച്ച് ത്രിവർണ്ണ പതാകയേന്തി നിൽക്കുന്ന രാജമൗലിയുടെ  പ്രൈഫൈൽ ചിത്രം നിമിഷങ്ങൾക്കുള്ളിൽ    സമൂഹമാദ്ധ്യമങ്ങളിൽ  വൻ ശ്രദ്ധ പിടിച്ചു പറ്റി.

Tags: INDIAN FLAGss rajamoulirrrHAR GHAR THIRANG
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies