ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്രം കോർത്തിണക്കിയ സീരിയൽ ആഗസ്റ്റ് 14ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും ; പ്രൊമോ വീഡിയോ പുറത്തിറക്കി അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്രം കോർത്തിണക്കിയ സീരിയൽ ആഗസ്റ്റ് 14ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും ; പ്രൊമോ വീഡിയോ പുറത്തിറക്കി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 11:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ വീരോജ്വലമായ പോരാട്ടങ്ങളെ കോർത്തിണക്കി കേന്ദ്ര സർക്കാർ തയ്യാറാക്കിയ സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പങ്കെടുത്തവരുടെ ത്യാഗ നിർഭരമായ ഓർമകളെ രാജ്യത്തെ ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുകയാണ് സർക്കാർ. സ്വരാജ് : ഭാരത് കേ സ്വതന്ത്ര സംഗ്രാം കി സമഗ്ര ഗാഥ എന്ന സീരിയലാണ് ആഗസ്റ്റ് 14 മുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകാശവാണി ഭവനിൽ വെച്ച് ഔദ്യോഗികമായി പുറത്തിറക്കും.

സീരിയലിന്റെ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ ഐ&ബി മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് വീഡിയോ പുറത്തു വിട്ടത്. ആഗസ്റ്റ് 14 രാത്രി 9 മണി മുതലാണ് സീരിയൽ ആരംഭിക്കുക. ഇതിനോടകം തന്നെ വിഷയം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സീരിയലിൽ 550ൽ കൂടുതൽ സ്വാതന്ത്ര്യ സമര സേനാനാനികളുടെ ത്യാഗോജ്വലമായ കഥകളാണ് പറയുന്നത്. പുതു തലമുറയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തുക അതുമൂലം അവരിലേക്ക് ദേശസ്നേഹം പടർത്തുക എന്ന ഉദ്ദേശമാണുള്ളത്.

ദൂരദർശൻ രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദമാണ്. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്ന ഈ ഉദ്യമം ദൂരദർശൻ പ്രകാശനം ചെയ്യുന്നതിലൂടെ രാജ്യത്തിന് വലിയൊരു സംഭാവനയാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ദീർഘ നാളത്തെ ഗവേഷണത്തിന്റെ ഫലമാണിത്. ആഗസ്റ്റ് 14 മുതൽ എല്ലാ ഞായറാഴ്ചയും രാത്രി 9 മുതൽ 10 മണി വരെയാണ് സംപ്രേഷണം ചെയ്യുന്നത്. 75 എപ്പിസോഡുകളായി നിർമ്മിച്ച സീരിയൽ ഒൻപത് പ്രാദേശിക ഭാഷകളിലായി തർജ്ജിമ ചെയ്തിട്ടുണ്ട്. 1498ൽ കോഴിക്കോട് വാസ്കോഡ ഗാമ ഇറങ്ങിയത് മുതലുള്ള സംഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റാണി ലക്ഷ്മി ഭായ്, ശിവാജി മഹാരാജ്, റാണി അബ്ബക്ക , തുടങ്ങി നിരവധി ആളുകൾ തുടക്കത്തിൽ ഉൾപ്പെടുന്നുണ്ട്.

സ്വരാജ് എന്നാൽ എന്താണെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്നു അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ചരിത്രവും , സ്വത്വവും, സംസ്കാരവുമെല്ലാം അതുപോലെ കോർത്തിണക്കിയാണ് സീരിയൽ നിർമ്മിച്ചിരിക്കുന്നതെന്നു പറയുന്നു. രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിൽ നിരവധി പരിപാടികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സ്വരാജ് : ഭാരത് കേ സ്വതന്ത്ര സംഗ്രാം കി സമഗ്ര ഗാഥ എന്ന സീരിയൽ രാജ്യത്തെ ജനങ്ങളിൽ ആവേശം വിതറുന്ന ഒന്നാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.

Tags: Narendra Modiamit shaAzadi@75ANURAG TAKKUR
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies