ന്യൂഡൽഹി : പശുക്കടത്ത് കേസിൽ മമതയുടെ അനുയായിയും തൃണമൂൽ നേതാവുമായ അനുബ്രാത മണ്ഡലിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസവുമായി ബിജെപി. പത്തോളം തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ഹാജരാകാത്തിരുന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ മമത ബാനർജിയെ പരിഹസിച്ചുകൊണ്ട് ബംഗാൾ ബിജെപിയും രംഗത്തെത്തി.
വളരെകാരം കാത്തിരുന്ന അറസ്റ്റായിരുന്നു ഇതെന്ന് ബിജെപി എംപി ദിലീപ് ഘോഷ് പറഞ്ഞു. മാർക്കറ്റിൽ മീൻ വിറ്റുനടന്നിരുന്നയാളാണ് അനുബ്രാത. ഇപ്പോൾ 1000 കോടി സ്വത്തിന്റെ ഉടമയാണ്. മമത ബാനർജിയുടെ രക്ഷാകർതൃത്വത്തിന് നന്ദി എന്നും അദ്ദേഹം പരിഹസിച്ചുകൊണ്ട് പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് ബീർഭൂം ജില്ലാ പ്രസിഡന്റ് കൂടിയായ അനുബ്രാത മണ്ഡാലിനെ വീട്ടിലെത്തി സിബിഐ അറസ്റ്റ് ചെയ്തത്. കേന്ദ്ര സേനാംഗങ്ങളുടെ സഹായത്തോടെ കനത്ത സുരക്ഷയൊരുക്കി വിശദമായ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്. അഴിമതിക്കേസിൽ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു തൃണമൂൽ നേതാവ് കൂടി നിയമക്കുരുക്കിൽ പെടുന്നത്.
Comments