മലപ്പുറം: തിരൂരിൽ വിദേശ മദ്യ ഷോപ്പിന് മുൻപിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം. പ്രാദേശിക ചാനലിലെ ക്യാമറാമാന്റെ തലയടിച്ച് പൊട്ടിച്ചു. തിരൂരിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മദ്യപിച്ച് വിദേശ മദ്യ ഷാപ്പിൽ എത്തിയ ഇവർ മദ്യം വാങ്ങാനെത്തിയവരെ ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ദൃശ്യങ്ങൾ പകർത്താൻ പ്രാദേശിക ചാനലിലെ ക്യാമറാമാൻ പി ഷബീർ സ്ഥലത്തെത്തിയിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടതോടെ ഷബീറിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഷബീർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments