തിരുവനന്തപുരം : മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റി വിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ .തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഗ്രേഡ് എസ്ഐ എസ്. എസ്.സാബുരാജൻ, സിപിഓ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതിനാണ് നടപടി.സിറ്റി പോലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് റിപ്പോർട്ട്.
മന്ത്രി തിരുവനന്തപുരം കമ്മീഷണറെ നേരിട്ട് വിളിച്ച് പരാതി പറയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം . എന്നാൽ റോഡിലെ ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിന് വേണ്ടിയാണ് വാഹനത്തിന്റെ റൂട്ട് മാറ്റിയതെന്നാണ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്ദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Comments