മതപുസ്തകങ്ങൾ വായിച്ചുകൊണ്ടേയിരുന്നു; ലെബനൻ സന്ദർശനത്തിന് പിന്നാലെ മുഴുവനായും മതത്തിലേക്ക് തിരിഞ്ഞു; ഇനി ഇങ്ങനൊരു മകനില്ല; സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന്റെ അമ്മ പറയുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതപുസ്തകങ്ങൾ വായിച്ചുകൊണ്ടേയിരുന്നു; ലെബനൻ സന്ദർശനത്തിന് പിന്നാലെ മുഴുവനായും മതത്തിലേക്ക് തിരിഞ്ഞു; ഇനി ഇങ്ങനൊരു മകനില്ല; സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന്റെ അമ്മ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 06:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : പ്രമുഖ സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് ഭീകര ബന്ധം ഉണ്ടെന്ന സൂചനകൾ പുറത്ത്. 24 കാരനായ ഹാദി മേതർ കടുത്ത മതിശ്വാസിയായിരുന്നു എന്നാണ് അമ്മ സിൽവാന ഫർദോസ് പറയുന്നത്. ലെബനനിലേക്ക് പോയതിന് ശേഷമാണ് സ്വഭാവത്തിൽ ഇത്രയധികം മാറ്റങ്ങൾ കാണപ്പെട്ടത്. എന്നും മുറിക്കുള്ളിൽ അടച്ചിരിക്കുകയാണ് പതിവെന്നും ഇത്രയും വലിയ അക്രമം ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും അമ്മ ഫർദോസ് പറയുന്നു.

2018 ൽ അച്ഛനെ കാണാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഹാദി മേതർ ലെബനനിലേക്ക് പോയത്. എന്നാൽ തിരിച്ചെത്തിയതോടെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ കാണാൻ ആരംഭിച്ചു. കൂടുതൽ സമയവും ഒറ്റയ്‌ക്ക് ഇരിക്കുകയായിരുന്നു പതിവ്. തിരിച്ചെത്തി സ്‌കൂളിൽ പ്രവേശിക്കുമെന്നും ബിരുദ പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുമെന്നുമാണ് താൻ കരുതിയിരുന്നത്. എന്നാൽ തന്റെ പ്രതീക്ഷകളെല്ലാം ഇല്ലാതാക്കിക്കൊണ്ട് ഹാദി മതം പഠിക്കാൻ തുടങ്ങിയെന്ന് അമ്മ പറഞ്ഞു.

വീടിന്റെ ബേസ്‌മെന്റിലാണ് ഹാദി മുഴുവൻ സമയവും ചെലവഴിച്ചത്. വീട്ടിൽ ആരോടും മിണ്ടാറില്ല. തന്നോടോ അവന്റെ സഹോദരിമാരാടോ സംസാരിക്കില്ല. ബേസ്‌മെന്റിലേക്ക് ആരെയും പ്രവേശിക്കാനും അനുവദിക്കാറില്ല.

രാവിലെ കിടന്നുറങ്ങി രാത്രി സമയങ്ങളിൽ എഴുന്നേറ്റിരിക്കുകയാണ് പതിവ്. ഒരിക്കൽ മതത്തിന്റെ പേര് പറഞ്ഞ് താനുമായി വഴക്കുണ്ടാക്കി. എന്തുകൊണ്ട് നേരത്തെ ഇസ്ലാം മതം പഠിപ്പിച്ചില്ല എന്നാണ് അവൻ ചോദിച്ചത്. അപ്പോഴാണ് അവൻ മതത്തിലേക്ക് തിരിഞ്ഞുവെന്ന് മനസിലായത് എന്നും അമ്മ പറഞ്ഞു.

സൽമാൻ റുഷ്ദിയുടെ ഒരു പുസ്തകം പോലും താൻ വായിച്ചിട്ടില്ല. എന്റെ മകൻ അദ്ദേഹത്തിന്റെ പുസ്തകം വായിക്കുമെന്ന് കരുതിയില്ല. അവൻ ചെയ്ത തെറ്റിന് അവൻ തന്നെ ശിക്ഷ അനുഭവിക്കണമെന്നാണ് അമ്മ പറഞ്ഞത്. ഇനി ഇങ്ങനെയൊരു മകൻ തനിക്കില്ലെന്നും ഫർദോസ് പറയുന്നു. ഹാദി കൂടാതെ തനിക്ക് രണ്ട് മക്കൾ കൂടിയുണ്ട്. അവരുടെ ജീവിതമെങ്കിലും സുരക്ഷിതമാക്കേണ്ടത് തന്റെ കർത്തവ്യമാണെന്നും അമ്മ കൂട്ടിച്ചേർത്തു.

ഹാദി മേതർ ഷിയാ തീവ്രവാദത്തോടും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനോടും (IRGC) മേതർ അനുഭാവം പുലർത്തുന്നതായി അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. 2020-ൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സോളമാനിയുടെ ചിത്രങ്ങൾ മേതറിന്റെ സെൽ ഫോണിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

Tags: AttackmotherSalman RushdieHadi Matar
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies