കോട്ടയം : വഴിയരികിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെ കാറ്റ് അഴിച്ചുവിട്ടു. കോട്ടയം വാഴൂരിലാണ് സംഭവം. രാവിലെ പതിനൊന്ന് മണിയോടെയാണ് ഒരാൾ ആംബുലൻസിന്റെ മുൻവശത്തെ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടത്. ടയറിന്റെ ട്യൂബിനുള്ളിൽ മണൽ നിറച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പോലീസിൽ പരാതി നൽകി.
രോഗിയുമായി പോകാൻ ഡ്രൈവർ വാഹനം എടുക്കുമ്പോഴാണ് ടയറിൽ കാറ്റ് ഇല്ലെന്ന് കണ്ടെത്തിയത്. കാറ്റ് ഇല്ലാത്തതിനാൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ അരമണിക്കൂറോളം വൈകി. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചതോടെ സംഭവം പുറത്തുവന്നു.
ഒരു മദ്ധ്യവയസ്കൻ ആംബുലൻസിന് ചുറ്റും നടക്കുന്നതും കാറ്റ് അഴിച്ചു വിടുന്നതും സിസിടിവിയിൽ കാണാനാകും. ആംബുലൻസ് ഡ്രൈവറുടെ അയൽവാസി തന്നെയായിരുന്നു പ്രതി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും കുറ്റം സമ്മതിക്കാൻ അയൽവാസി കൂട്ടാക്കുന്നില്ല
Comments