ന്യൂഡൽഹി: രാജ്യത്തിന്റെ പേര് മാറ്റണമെന്നാവശ്യവുമായി ക്രിക്കറ്റ് താരത്തിന്റെ ഭാര്യ. മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീൻ ജഹാനാണ് ഇന്ത്യയുടെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പേര് ഭാരതം എന്നോ ഹിന്ദുസ്ഥാൻ എന്നോ ആക്കണമെന്നാണ് ഹസീനിന്റെ ആവശ്യം.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഹസീൻ തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ദേശ് മേര രംഗീല എന്ന് പ്രമുഖ ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഹസീൻ പങ്കുവെച്ചിരുന്നു. ഇതിനൊപ്പമാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. നമ്മുടെ രാജ്യം നമ്മുടെ അഭിമാനമാണ്. ഞാൻ ഭാരതത്തെ സ്നേഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്നോ ഭാരത് എന്നോ ആക്കി മാറ്റണം. ഇക്കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുകയാണെന്നും ഹസീൻ പറഞ്ഞു.
അതേസമയം ഹസീന്റെ ഈ ആവശ്യത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നത്. 2014 ലായിരുന്നു ഹസീനും മുഹമ്മദ് ഷാമിയുമായുള്ള വിവാഹം.
Comments