തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ഗവർണറെ സർക്കാർ വേട്ടയാടാൻ ശ്രമിക്കുന്നു. അഴിമതി മറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.
ഗവർണർ പ്രവർത്തിക്കുന്നത് ചട്ടങ്ങളും വകുപ്പുകളും അനുസരിച്ചാണ്.
ഗവർണറെ സർക്കാർ വേട്ടയാടുകയാണ്. കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കും ബന്ധുകൾക്കും ഉള്ള നിയമനമാണ് നിലവിൽ നടക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സർക്കാർ ഓർഡിനൻസുകൾ മാത്രമാണ് ഇറക്കുന്നത്. നിയമനിർമ്മാണം നടത്താൻ നിയമസഭയിൽ തയ്യാറാകുന്നില്ല. കേരളത്തിൽ നഗ്നമായ സ്വജനപക്ഷവാദവും അഴിമതിയുമാണ് നടക്കുന്നത്. അഴിമതിക്കെതിരെയുള്ള നടപടി സ്വീകരിക്കാനുള്ള ലോകായുക്തയുടെ അധികാരത്തെ എടുത്തു കളയാനാണ് ഓർഡിനൻസിൽ മുഖ്യമന്ത്രിയും സർക്കാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments