ഇപ്പോൾ വേദനയും കുത്തുവാക്കുകളും ട്രോളുകളും സഹിക്കണം; സിനിമ ഇറങ്ങിയാൽ ശത്രുക്കൾ വാലും ചുരുട്ടി മാളത്തിലൊളിക്കുമെന്ന് രാമസിംഹൻ- Ramasimhan
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇപ്പോൾ വേദനയും കുത്തുവാക്കുകളും ട്രോളുകളും സഹിക്കണം; സിനിമ ഇറങ്ങിയാൽ ശത്രുക്കൾ വാലും ചുരുട്ടി മാളത്തിലൊളിക്കുമെന്ന് രാമസിംഹൻ- Ramasimhan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 10:16 pm IST
FacebookTwitterWhatsAppTelegram

‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ സെൻസറിംങിന് അടക്കം നേരിടേണ്ടി വരുന്ന തടസ്സങ്ങളെപ്പറ്റി ഫേയ്സ്ബുക്കിൽ കുറിച്ച് സംവിധായകൻ രാമസിംഹൻ. സത്യത്തിന്റെ കൂടെയും ശരിയുടെ കൂടെയും നിൽക്കുന്നതിനാൽ ശത്രുക്കളുടെ ഒരു പടയെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സെൻസർ പ്രക്രിയയിലടക്കം പലരും ഇടപെടുന്നുണ്ടെന്നും സിനിമ ഇറങ്ങാതിരിക്കാൻ തടസ്സം നിൽക്കുന്നുണ്ടെന്നും രാമസിംഹൻ പറഞ്ഞിരുന്നു.

സെൻസറിംങിന്റെ ഭാ​ഗമായി ചിത്രത്തിലെ പല രം​ഗങ്ങളും ഒഴിവാക്കണമെന്ന് നിർദ്ദേശം വന്നിരുന്നു. ഇപ്പോൾ വീണ്ടും മുംബൈയിൽ വെച്ച് കമ്മിറ്റി ചിത്രം കാണുകയാണ്. ഇത്തവണയെങ്കിലും ചിത്രത്തിന് അനുമതി ലഭിക്കുമെന്നാണ് സിനിമയ്‌ക്കായി കാത്തിരിക്കുന്നവരുടെ വിശ്വാസം. ഇതിനിടെയാണ് സംവിധായകൻ ഫേയ്സ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുന്നത്. ശത്രുക്കളെ തനിക്ക് നേരിടേണ്ടി വരുമെന്നും നട്ടെല്ല് നിവർത്തി നിന്നാൽ നട്ടെല്ലുള്ളവർ തന്റെ ഒപ്പം നിൽക്കുമെന്നും, അതാണ് ശരിയുടെ പക്ഷമെന്നും അദ്ദേഹം പറയുന്നു.

പ്രതിഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്‌താൽ ഈശ്വരൻ ഫലം തരും. അതിന് മുമ്പ് കുറേ വേദനയും കുത്തുവാക്കുകളും ട്രോളുകളും സഹിക്കണം. അത് കഴിഞ്ഞ് ശത്രുക്കൾ വാലും ചുരുട്ടി മാളത്തിലൊളിക്കുമെന്നും അത് കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദമാണ് യഥാർത്ഥ ഫലമെന്നും രാമസിംഹൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ അറിയപ്പെടാത്ത ചരിത്രം തുറന്നു കാണിക്കുന്ന സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ്.

Tags: puzha muthal puzha vare
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies