രാമസിംഹൻ്റെ 'പുഴ മുതൽ പുഴ വരെ' ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ്; ചിത്രത്തിൻ്റെ റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ച് സംവിധായകൻ- Ramasimhan's 'Puzha Muthal Puzha Vare' updates
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമസിംഹന്റെ ‘പുഴ മുതൽ പുഴ വരെ’ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ്; ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ച് സംവിധായകൻ- Ramasimhan’s ‘Puzha Muthal Puzha Vare’ updates

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 09:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. ‘എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പാർവതി അംഗമായ കേരളത്തിലെ സെൻസർ ബോർഡ് കണ്ടിരുന്നു. അവർ ഈ ചിത്രം മുംബൈയിലെ ഹയർ കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചു. ഹയർ കമ്മിറ്റി ചില കട്ടുകൾ പറഞ്ഞ് ‘എ’ സർട്ടിഫിക്കറ്റോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകിയതായി രാമസിംഹൻ അറിയിച്ചു.

എന്നാൽ കേരള സെൻസർ ബോർഡ് മൂന്നാമതൊരു കമ്മിറ്റിയുടെ അഭിപ്രായത്തിന് ചിത്രം അയച്ചു. വീണ്ടും മുംബൈയിൽ പോയ ചിത്രത്തിന്, മുൻപ് പറഞ്ഞ കട്ടുകളോടെ പ്രദർശിപ്പിക്കാൻ വീണ്ടും അനുമതി നൽകിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹയർ കമ്മിറ്റിയിലേക്ക് ചിത്രം അയക്കാനുള്ള അധികാരം കേരളത്തിലെ സെൻസർ ബോർഡിനുണ്ട്. അവർ അത് വിനിയോഗിക്കുകയായിരുന്നു. സാധാരണ ഗതിയിൽ നിർമ്മാതാവിന് കാരണം കാണിക്കൽ നോട്ടീസ് അയക്കേണ്ടതാണ്. പക്ഷേ അത്തരം ഒരു അറിയിപ്പുമില്ലാതെയാണ് രണ്ട് പ്രാവശ്യവും ചിത്രം അയച്ചത്. കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും രാമസിംഹൻ പറഞ്ഞു.

ചരിത്രസംഭവം ചിത്രീകരിക്കുമ്പോൾ അതിൽ അടിപിടിയും രക്തച്ചൊരിച്ചിലും ഉണ്ടാകും. അത് ഒഴിവാക്കാൻ പറ്റില്ല. അതാണ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകിയത്. അല്ലാതെ ചിത്രത്തിൽ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയവയൊന്നും കാണിക്കുന്നില്ല. അന്ന് അതൊക്കെ നടന്നിട്ടുണ്ടെങ്കിലും പടമെടുത്തപ്പോൾ താൻ അതെല്ലാം ഒഴിവാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ചിത്രത്തിൽ പറയുന്ന കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുകയാണ് പതിവ്. പക്ഷേ അത്തരമൊരു ആവശ്യവും ഉന്നയിക്കാതെ നേരിട്ട് ചിത്രം ഹയർ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതിൽ മറ്റാരുടെയോ രാഷ്‌ട്രീയം ഉണ്ടെന്നാണ് താൻ കരുതുന്നത്. അതിൽ തനിക്ക് പരാതിയില്ല. ചിത്രം ഓണത്തിന് മുൻപ് റിലീസ് ചെയ്യാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. സെൻസർ ബോർഡ് ഇത്തരത്തിൽ മൂന്ന് മാസത്തോളം വൈകിച്ചതു കൊണ്ട് അത് നടന്നില്ല. ഓണത്തിന് ശേഷം റിലീസ് ചെയ്യാമെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും രാമസിംഹൻ അബൂബക്കർ അറിയിച്ചു.

Tags: 1921puzha muthal puzha vare
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies