സാറല്ല ആരു വിളിച്ചാലും ന്യായം  നോക്കിയേ ചെയ്യൂ, ഞാൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല; ഭക്ഷ്യമന്ത്രിയുമായി തർക്കിച്ച വട്ടപ്പാറ സിഐയെ വിജിലൻസിലേക്ക് മാറ്റി 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാറല്ല ആരു വിളിച്ചാലും ന്യായം  നോക്കിയേ ചെയ്യൂ, ഞാൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല; ഭക്ഷ്യമന്ത്രിയുമായി തർക്കിച്ച വട്ടപ്പാറ സിഐയെ വിജിലൻസിലേക്ക് മാറ്റി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 04:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി തർക്കിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനെയാണ് മാറ്റിയത്. വിജിലൻസിലേക്കാണ് മാറ്റം.

സംഭവത്തിൽ ഗിരിലാലിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈഎസ്പി നെടുമങ്ങാട് റൂറൽ എസ്പിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ക്യാബനറ്റ് റാങ്കിലുള്ള മന്ത്രിക്കെതിരെ ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇതിന് പുറമേ പെരുമാറ്റം അച്ചടക്ക ലംഘനമാണെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഗിരിലാലിനെ വിജിലൻസിലേക്ക്  മാറ്റിയത്.

ഇന്നലെ പുതുതായി ചുമതലയേറ്റ എസ്പി ശിൽപ്പയുടെ നേതൃത്വത്തിൽ എസ്എച്ച്ഒമാരുടെ യോഗം വിളിച്ചിരുന്നു. ഇതിൽ ഗിരിലാൽ പങ്കെടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ ജോലിയിൽ ഹാജരായില്ലെന്ന് കണ്ടെത്തി. ഇത് കൂടി കണക്കിലെടുത്തായിരുന്നു  മാറ്റം.

കുടുംബ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയായിരുന്നു ഭക്ഷ്യമന്ത്രി ഗിരിലാലിനെ വിളിച്ചത്. ന്യായമായി കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ ആവശ്യത്തോട് ഗിരിലാൽ പ്രതികരിച്ചത്. ഇതോടെ മന്ത്രി ക്ഷുഭിതനായി ന്യായം നോക്കി ചെയ്യുമെന്ന് പറഞ്ഞാൽ എന്താണ് ചെയ്യുകയെന്ന് എനിക്ക് അറിയാമെന്ന് മന്ത്രിയും പറഞ്ഞു. എന്നാൽ സാറ് പറയുന്നതുപോലെ അവനെ തൂക്കിയെടുത്ത് കൊണ്ടുവന്നാൽ നമ്മളെയൊന്നും സംരക്ഷിക്കാൻ ആരുമില്ലെന്നായിരുന്നു ഗിരിലാലിന്റെ മറുപടി. സാറല്ല ആരു വിളിച്ചാലും ന്യായം നോക്കിയേ ചെയ്യൂ. ആരുടെയും കപ്പം വാങ്ങിച്ചല്ല ഇവിടെ ഇരിക്കുന്നതെന്നും ഗിരിലാൽ പറഞ്ഞിരുന്നു.

ഇതിന്റെ ശബ്ദ ശകലം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗിരിലാലിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഗിരിലാലിനെതിരെ മന്ത്രിയുടെ ഓഫീസ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.

Tags: PoliceVigilanceG R anil
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies