എനിക്കെതിരായ അക്രമത്തിന്റെ ഗൂഢാലോചനയിൽ കണ്ണൂർ വിസിക്കും പങ്കുണ്ട്; നിലപാടിൽ ഉറച്ച് ഗവർണർ; കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയും ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്കെതിരായ അക്രമത്തിന്റെ ഗൂഢാലോചനയിൽ കണ്ണൂർ വിസിക്കും പങ്കുണ്ട്; നിലപാടിൽ ഉറച്ച് ഗവർണർ; കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയും ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 07:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്രമിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടന്നെന്നും, ഇതിൽ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ പങ്കുചേർന്നിരുന്നുവെന്നും  അദ്ദേഹം ആവർത്തിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു ഗവർണറുടെ പ്രതികരണം.

തന്നെ ക്ഷണിച്ചത് പ്രകാരമാണ് ചരിത്രകോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ തനിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. ഡൽഹിയിലാണ് ഇതിന്റെ ഗൂഢാലോചന നടന്നത്. ഇതിൽ കണ്ണൂർ വിസിയും പങ്കാളിയാണ്. തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് തവണ റിപ്പോർട്ട് തേടി കത്ത് നൽകി. എന്നാൽ മറുപടി ലഭിച്ചില്ല. സുരക്ഷാ വിദഗ്ധൻ അല്ലാത്തതിനാൽ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നായിരുന്നു ലഭിച്ച മറുപടി. വിസി ക്രിമിനൽ അല്ലെങ്കിൽ എന്തുകൊണ്ട് തനിക്ക് റിപ്പോർട്ട് നൽകിയില്ലെന്നും ഗവർണർ ചോദിച്ചു.

സംഭവത്തിൽ പരാതി നൽകണമെങ്കിൽ മൂന്ന് വർഷം മുൻപേ ആകാമായിരുന്നു. തനിക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല. കേരളത്തിൽ തനിക്ക് സംരക്ഷണം നൽകുക എന്നത് ആരുടെ ജോലിയാണ്?. കേരളത്തിൽ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയാൽ അറസ്റ്റ് ചെയ്യും. കറുത്ത വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങിയാൽ അറസ്റ്റ് ചെയ്യും. ഇങ്ങനെയുളള സംസ്ഥാനത്ത് തന്നെ ആക്രമിച്ചാൽ ആരും ചോദിക്കില്ലെന്ന് അക്രമികൾക്ക് അറിയാം.

കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയും ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. താൻ ഗവർണറായിരിക്കുന്ന കാലത്തെല്ലാം ഇത് നേരെയാക്കാനായി പ്രവർത്തിക്കും. യുജിസി മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി എല്ലാ സർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീംകോടതി വിധിയ്‌ക്കെതിരായ ബില്ലിൽ താൻ ഒപ്പുവയ്‌ക്കുമെന്ന് കരുതുന്നുണ്ടോ?. ഒരിക്കലുമില്ല. ഭരണഘടനയെ ലംഘിക്കുന്ന ഒന്നിനും താൻ കൂട്ടുനിൽക്കില്ല. ഗവർണർ ഒപ്പിട്ടാലേ ബില്ല് നിയമം ആകുകയുള്ളൂവെന്നും ഗവർണർ പറഞ്ഞു.

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇർഫാൻ ഹബീബിന്റെ പരാമർശത്തെ അത്തരത്തിലേ കാണുന്നുള്ളൂ. ഇർഫാൻ ഹബീബ് ഗുണ്ടയാണ്. വിമർശനം ആവശ്യമുള്ളതാണെങ്കിൽ അംഗീകരിക്കും. അനാവശ്യ വിമർശനങ്ങളെ ചിരിച്ചുതള്ളാറാണ് പതിവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Tags: Governorarif muhammed khankannur VC
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies