സച്ചിനെയും പോണ്ടിങ്ങിനെയും മറികടന്ന് ജയിംസ് ആൻഡേഴ്‌സൺ; ഒരു രാജ്യത്ത് 100 ടെസ്റ്റ് കളിക്കുന്ന ആദ്യ താരം-James Anderson Becomes 1st Cricketer
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിനെയും പോണ്ടിങ്ങിനെയും മറികടന്ന് ജയിംസ് ആൻഡേഴ്‌സൺ; ഒരു രാജ്യത്ത് 100 ടെസ്റ്റ് കളിക്കുന്ന ആദ്യ താരം-James Anderson Becomes 1st Cricketer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 09:10 pm IST
Facebook
Twitter
WhatsAppTelegram

പ്രായം നാൽപത് പിന്നിട്ടിട്ടും 20കാരന്റെ ചുറുചുറുക്കോടെ പന്തെറിയുന്ന താരമാണ് ജയിംസ് ആൻഡേഴ്‌സൺ. ഇംഗ്ലീഷ് പേസ് ബൗളർ അൻഡേഴ്‌സൺ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം നേട്ടത്തിൽ ചേർത്തിരിക്കുകയാണ്. ഒരു രാജ്യത്ത് തന്നെ 100 ടെസ്റ്റുകൾ കളിച്ച ആദ്യ താരമായിരിക്കുകയാണ് ഈ 40കാരൻ.

ഇംഗ്ലണ്ടിൽ 100 ടെസ്റ്റുകൾ കളിച്ചുവെന്ന റെക്കോർഡാണ് ഈ വെറ്ററൻ താരം കരസ്ഥമാക്കിയിരിക്കുന്നത്. ഇതുവരെ 174 ടെസ്റ്റാണ് അദ്ദേഹം കളിച്ചത്. അതിൽ 100 എണ്ണം ജന്മനാട്ടിൽ ആയിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. ആൻഡേഴ്‌സണേക്കാൾ കൂടുതൽ ടെസ്റ്റ് കളിച്ചിട്ടുളള സച്ചിൻ ടെൻഡുൽ ഇന്ത്യയിൽ 94 ടെസ്റ്റുകളാണ് കളിച്ചിട്ടുളളത്. ഓസീസിന്റെ മുൻ നായകൻ റിക്കി പോണ്ടിങ് 92 ടെസ്റ്റുകൾ സ്വന്തം മണ്ണിൽ കളിച്ചിട്ടുണ്ട്. ഇതിനുപുറമെ ആൻഡേഴ്‌സണിന്റെ സഹതാരം സ്റ്റുവർട്ട് ബ്രോഡ് 91 ടെസ്റ്റുകൾ ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്‌ത്തിയ താരമെന്ന റെക്കോർഡും ആൻഡേഴ്‌സന്റെ പേരിലാണ്. ആൻഡേഴ്‌സൺ നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ മൂന്നാമത്തെ ബൗളറാണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോണും മാത്രമാണ് ഈ ഇംഗ്ലീഷ് താരത്തിന് മുന്നിലുളളത്. ഇംഗ്ലണ്ടിനായി 26.40 ശരാശരിയിലും 2.80 ഇക്കോണമിയിലും 658 വിക്കറ്റുകൾ ആൻഡേഴ്‌സൺ നേടിയിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേട്ടം 32 തവണ സ്ന്തമാക്കിയിട്ടുണ്ട്. 10 വിക്കറ്റ് നേട്ടം മൂന്ന് പ്രാവശ്യവും നേടിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്‌ക്കുള്ള ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആൻഡേഴ്‌സൺ അടുത്തിടെ വെളിപ്പെടുത്തി. എന്നാൽ പുതിയ മാനേജ്മെന്റ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഭരണം ഏറ്റെടുത്തതിന് ശേഷം ആൻഡേഴ്സണെ ടീമിലേക്ക് തിരികെ വിളിച്ചു.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് ആൻഡേഴ്‌സൺ 100ന്റെ നേട്ടം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്നിംഗ്സിനും 12 റൺസിനും ജയിച്ച പ്രോട്ടീസ് പരമ്പരയിൽ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സിൽ 151 റൺസിന് എല്ലാവരും പുറത്തായി. ആൻഡേഴ്‌സൺ മൂന്ന് വിക്കറ്റുകൾ നേടി.

Tags: test cricketSachin TendulkarJAMES ANDERSONpace bowlerSHANE WARNEMuttiah Muralitharanricky ponting
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies