ജമ്മു: ജമ്മു അതിർത്തിയിൽ പാക് ഭീകരൻ ബിഎസ്എഫിന്റെ പിടിയിൽ. സിയാൽകോട്ട് സ്വദേശിയായ മൊഹമ്മദ് ഷബാദാണ് അറസ്റ്റിലായത്.അതിർത്തി കടന്ന് അർണിയ സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്.
സുരക്ഷാ സേന വെടിയുതിർത്താണ് ഭീകരനെ കീഴ്പ്പെടുത്തിയത്. ഇയാളിൽ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം സാംബ ജില്ലയിലെ അതിർത്തിയിൽ നിന്നും പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനിൽ നിന്ന് എട്ട് കിലോ ഹെറോയിൻ സൈന്യം പിടിച്ചെടുത്തിരുന്നു. ഏറ്റുമുട്ടലിൽ ഭീകരന് പരിക്കേറ്റിരുന്നു.
Comments