തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കണം; സനാതന ധർമ്മത്തെ പറിച്ചുമാറ്റണം; വിസികെ നേതാവിന്റെ വിവാദ ആഹ്വാനം; ഛിദ്രശക്തികൾക്ക് സ്റ്റാലിൻ സർക്കാർ പ്രോത്സാഹനം നൽകുന്നുവെന്ന് കെ.അണ്ണാമലൈ- K Annamalai, DMK, VCK, Tamil Nadu
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കണം; സനാതന ധർമ്മത്തെ പറിച്ചുമാറ്റണം; വിസികെ നേതാവിന്റെ വിവാദ ആഹ്വാനം; ഛിദ്രശക്തികൾക്ക് സ്റ്റാലിൻ സർക്കാർ പ്രോത്സാഹനം നൽകുന്നുവെന്ന് കെ.അണ്ണാമലൈ- K Annamalai, DMK, VCK, Tamil Nadu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 03:04 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). ഇന്ത്യയെ വിഭജിച്ച് തമിഴ്നാടിനെ സ്വതന്ത്രമാക്കണമെന്ന് പൊതുസമ്മേളനത്തിൽ ആഹ്വാനം നടത്തുന്ന വിസികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വണ്ണി അരസുവിന്റെ പ്രസം​ഗം തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഓ​ഗസ്റ്റ് 17 ന് നടന്ന സമ്മേളനത്തിലാണ് വിവാദപരമായ ആഹ്വാനം. വരുന്ന ഒരു വർഷം സനാതന ധർമ്മത്തിനെതിരായി പോരാടണമെന്നും തമിഴ്നാട്ടിലെ ​ഗ്രാമങ്ങളിൽ പോയി ജനങ്ങളെ സനാതന ധർമ്മത്തിന്റെ പാതയിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും വണ്ണി അരസു ആഹ്വാനം ചെയ്യുന്നു.

വണ്ണി അരസുവിന്റെ പ്രസം​ഗം പങ്കുവെച്ചു കൊണ്ട് തമിഴ്നാട് സർക്കാരിനെ അണ്ണാമലൈ കടുത്ത ഭാഷയിൽ വിമർശിച്ചു. ഛിദ്രശക്തികൾ സംസ്ഥാനമൊട്ടാകെ കേന്ദ്രീകരിക്കുന്നുണ്ടെന്നും നാട് അപകടകരമായ പാതയിലേക്ക് വഴുതിവീഴുകയാണെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ ഇത്തരം പ്രവർത്തികൾക്ക് പ്രോത്സാഹനം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സ്വാതന്ത്ര്യം! തമിഴ്നാടിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യം, തമിഴ് ജനതയുടെ അവകാശങ്ങൾ. അതുല്യമായ ഒരു നേട്ടം കൈവരിക്കാൻ ഇന്ത്യയുടെ ഭാ​ഗമായിട്ടുള്ള തമിഴ്‌നാടിന്റെ സംസ്ഥാന പദവി ഇല്ലാതാക്കണം. അത് ചെങ്കൊടിയോടുള്ള നമ്മുടെ പ്രതിജ്ഞയും ഉത്തരവാദിത്തവുമാകണം. സനാതന ധർമ്മത്തെ തോൽപിച്ച് തമിഴ്നാടിനെ സമഗ്രമായ തമിഴ്നാടാക്കി മാറ്റണം. പെരിയാറും അംബേദ്ക്കറും മുന്നോട്ട് വെയ്‌ക്കുന്ന ആശയം എല്ലാവരും പൂർത്തികരിക്കണമെന്നുമാണ് വിസികെ വാദം. അതേസമയം, വണ്ണി അരസുവിന്റെ പ്രസം​ഗത്തെ ശക്തമായി വിമർശിച്ച് തമിഴ്നാട് ബിജെപി സെക്രട്ടറി എസ്ജി സൂര്യ രം​ഗത്തുവന്നു. അംബേദ്കർ ഒരിക്കലും രാജ്യത്തിന്റെ വിഭജനം ആവശ്യപ്പെട്ടിട്ടില്ല. ഭരണഘടനയുടെ പിതാവിനെ മുൻ നിർത്തിയുള്ള വിസികെ നേതാവിന്റെ പ്രസ്താവന രാജ്യവിരുദ്ധവും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Tags: tamil nadudmkk annamalaiVCK
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies