ആർജെഡി നേതാക്കളെ സംരക്ഷിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റെയ്ഡിനെ സംബന്ധിച്ച വിവരങ്ങൾ ചോർത്തി നൽകിയതായി ബിജെപി. ബീഹാർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സഞ്ജയ് ജയ്സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ സി ബി ഐയും ഇ ഡിയും ചേർന്ന് നടത്താനിരുന്ന പല സുപ്രധാന റെയിഡുകളുടെയും വിവരങ്ങളും ആഭ്യന്തര മന്ത്രികൂടിയായിരുന്ന നിതീഷ് കുമാറിന് അറിയാമായിരുന്നു. ബിജെപിയുമായി സഖ്യം പിരിഞ്ഞു അർ ജെ ഡിയുമായി ഭരണത്തിലേറിയ നിതീഷ് ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ബിഹാറിലെ ബിജെപി അദ്ധ്യക്ഷൻ ഡോ.സഞ്ജയ് ജയ്‌സ്വാൾ ആരോപിച്ചു.
ആർ ജെ ഡി നേതാക്കളിൽ നിരവധി പേർ അനധികൃതമായി സമ്പാദിച്ച സ്വത്ത് വിവരത്തെ കുറിച്ചുള്ള രേഖകൾ നിതീഷ് ചോർത്തി നൽകിയെന്നാണ് പറയുന്നത്. അധികാര കൊതി മൂത്ത നിതീഷ് സ്വാർത്ഥ ലാഭത്തിനായി യാദവിന്റെ അഴിമതിയെ സംരക്ഷിക്കാനുള്ള കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments