മോദി-നായിഡു കൂടിക്കാഴ്ച; ശ്രീകൃഷ്ണനും ദുര്യോധനനെ കണ്ടുമുട്ടിയിട്ടുണ്ട്, എന്നാൽ കൈകോർത്തില്ല; ടിഡിപി സഖ്യത്തെ തള്ളി ബിജെപി- BJP,TDP, Narendra Modi, Chandrababu Naidu
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി-നായിഡു കൂടിക്കാഴ്ച; ശ്രീകൃഷ്ണനും ദുര്യോധനനെ കണ്ടുമുട്ടിയിട്ടുണ്ട്, എന്നാൽ കൈകോർത്തില്ല; ടിഡിപി സഖ്യത്തെ തള്ളി ബിജെപി- BJP,TDP, Narendra Modi, Chandrababu Naidu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 10:40 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി ഉടൻ എൻഡിഎയിലേയ്‌ക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങളെ തള്ളി ബിജെപി. ആന്ധ്ര ബിജെപിയുടെ സഹ ചുമതലയുളള സുനിൽ ദിയോധർ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ടിഡിപി-ബിജെപി സംഖ്യം എന്ന വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കി. ടിഡിപി നേതാക്കൾ ബിജെപിയുമായുള്ള പുനഃസംഘടനയെക്കുറിച്ച് ബോധപൂർവം അഭ്യൂഹങ്ങൾ പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആസാദി കാ അമൃത് മഹോത്സവ് ദേശീയ സമിതി യോഗത്തിൽ ചന്ദ്രബാബു നായിഡുവുമായുള്ള പ്രധാനമന്ത്രി മോദിയുടെ ആശയവിനിമയമാണ് തെലുങ്കുദേശം പാർട്ടി ഉടൻ എൻഡിഎയിലേയ്‌ക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. ശ്രീകൃഷ്ണനും ദുര്യോധനനെ കണ്ടുമുട്ടിയിട്ടുണ്ട്, എന്നാൽ കൈകോർത്തില്ല എന്നാണ് മോദി-ചന്ദ്രബാബു കൂടിക്കാഴ്ചയെപ്പറ്റി സുനിൽ ദിയോധർ പ്രതികരിച്ചത്.

വാർത്ത തെറ്റും അടിസ്ഥാനരഹിതവുമാണ്. സഖ്യം തീരുമാനിച്ചത് കേന്ദ്ര പാർലമെന്ററി ബോർഡാണ്. ഒരു യോഗവും നടന്നിട്ടില്ല. ഈ വാർത്ത എങ്ങനെ ശരിയാകും, സഖ്യത്തിന് ഒരു സാധ്യതയുമില്ല. ടിഡിപി നേതാക്കൾ വിദഗ്ധരാണ്. ഡൽഹിയിൽ ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് ഉണ്ടായിരുന്നു. രാജ്യത്തിനുവേണ്ടി ആസാദി കാ അമൃത് മഹോത്സവത്തിൽ കക്ഷിരാഷ്‌ട്രീയം മാറ്റിവെച്ച് എല്ലാ പാർട്ടികളും ഒരുമിച്ചു നിൽക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. ആ യോഗത്തിൽ അദ്ദേഹം ഫാറൂഖ് അബ്ദുള്ളയെയും ചന്ദ്രബാബു നായിഡുവിനെയും കണ്ടു. അതിന്റെ അർത്ഥം സഖ്യം ഉണ്ടാകുന്നു എന്നല്ല എന്ന് സുനിൽ ദിയോധർ പറഞ്ഞു.

പ്രധാനമന്ത്രി എല്ലാവർക്കും കൂടിക്കാഴ്ചയ്‌ക്ക് സമയം നൽകുന്നു. ശ്രീകൃഷ്ണൻ പോലും ദുര്യോധനന് കൂടിക്കാഴ്ചയ്‌ക്ക് സമയം നൽകിയിരുന്നു. അതിനർത്ഥം അവർ തമ്മിൽ സഖ്യം ഉണ്ടായിരുന്നു എന്നല്ല. അത്തരം യോഗങ്ങളെ രാഷ്‌ട്രീയ കോണിൽ നിന്ന് നോക്കി കാണുന്നതാണ് തെറ്റെന്ന് സുനിൽ ദിയോധർ വ്യക്തമാക്കി. വൈഎസ്ആർസിപിയെയും ടിഡിപിയെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പ്രതീകമായാണ് ബിജെപി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra ModiBJPTDPChandrababu Naidu
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies