ലക്‌നൗ: ലക്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്. കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ യാത്രക്കാരനിൽ നിന്ന് 86,70,000 രൂപയുടെ സ്വർണം കണ്ടെടുത്തു.ബെൽറ്റിന് പിന്നിൽ ഒളിപ്പിച്ചാണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്‌കാനർ വഴി സ്ഥിരീകരിച്ച ശേഷം യാത്രക്കാരനെ പരിശോധിച്ച് സ്വർണം കണ്ടെടുക്കുകയായിരുന്നു. റിയാദിൽ നിന്ന് വന്ന സൗദി എയർലൈൻസിന്റെ എസ് വി 894 നമ്പർ വിമാനത്തിലെ യാത്രക്കാരെ വിമാനത്താവളത്തിൽ സ്‌ക്രീൻ ചെയ്യുകയായിരുന്നു. ഇതിനിടെ ഒരു യാത്രക്കാരൻ ഗ്രീൻ ചാനൽ വിട്ടുപോകാൻ ശ്രമിച്ചു.
സ്‌കാനർ ലോഹത്തിന്റെ സാന്നിധ്യം സൂചിപ്പിച്ചതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ വിവരങ്ങൾ പുറത്തുവിടുമെന്നും കസ്റ്റംസ് അറിയിച്ചു.
Comments