ന്യൂഡൽഹി:ബിഹാറിൽ കമ്യൂണിസ്റ്റ് ഭീകരർക്ക് പണം നൽകിയ കേസിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. സംസ്ഥാനത്ത് അഞ്ചിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ജെഹനാബാദ്, ഗയ, ഔറംഗബാദ് എന്നീ ജില്ലകളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
ബിഹാറിലെ മഗദ് മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർക്ക് പണം എത്തിച്ച കേസിലാണ് പരിശോധന നടന്നത്. കേസിൽ അറസ്റ്റിലായവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ പണം കൈമാറ്റം ചെയ്തതിന്റെ രേഖകളും ആയുധങ്ങളും മറ്റു വസ്തുക്കളും കണ്ടെടുത്തു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. 2021 ഡിസംബർ 30-നാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.
Comments