ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ രംഗത്ത്. ധൂർത്തിന്റെ പര്യായമാണ് രാഹുലിന്റെ യാത്ര. എയർ കണ്ടീഷൻഡ് കാരവാനുകളിലായി വിഭജനപ്രിയരായ വിദ്വേഷ പ്രചാരകരുമായി കൂട്ടുചേർന്നാണ് രാഹുൽ യാത്ര നടത്തുന്നതെന്നും അണ്ണാമലൈ ആരോപിച്ചു.
തമിഴ്നാട്ടിൽ നിന്നും വളരെ കുറച്ച് പേർ മാത്രമാണ് യാത്രയിൽ പങ്കെടുക്കുന്നത്. ഹിന്ദുവിരുദ്ധ പ്രചാരകരായ ജോർജ്ജ് പൊന്നയ്യ ഉൾപ്പെടെയുള്ളവരുമായാണ് രാഹുലിന്റെ കൂട്ടെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
അതേസമയം, ഹിന്ദുക്കൾക്കും ഭാരത മാതാവിനുമെതിരെ വർഗീയ വിഷം തുപ്പിയ ക്രൈസ്തവ പുരോഹിതൻ പൊന്നയ്യയെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ശക്തിയിൽ നിന്നും ഭിന്നനായി യേശുവാണ് യഥാർത്ഥ ഏകദൈവം എന്ന് പൊന്നയ്യ രാഹുലിനോട് പറഞ്ഞു. ഇത് മറ്റ് മതവിശ്വാസങ്ങളെയും ബഹുസ്വര സങ്കൽപ്പത്തെയും അവഹേളിക്കലാണ് എന്ന വിമർശനം ശക്തമാണ്.
India’s divider & chief @RahulGandhi’s “Bharat Thodo” Elite walkathon with 60 air-conditioned caravans concluded in Kanyakumari after meeting Andolan Jeevi (some of whom were slapped sedition charges during UPA), Anti-Nationals & divisive elements of our society. (1/3) pic.twitter.com/5QW77amwR2
— K.Annamalai (@annamalai_k) September 10, 2022
Comments