സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മൃതി മണ്ഡപ ഉദ്ഘാടനം; രാഹുൽ അവഗണിച്ചതിനെ വിമർശിച്ച് ഗോപിനാഥൻ നായരുടെ ഭാര്യ;മണിക്കൂറുകളോളം കാത്തിരുന്നു; അവഗണിച്ചതിൽ നിരാശയും വിഷമവും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മൃതി മണ്ഡപ ഉദ്ഘാടനം; രാഹുൽ അവഗണിച്ചതിനെ വിമർശിച്ച് ഗോപിനാഥൻ നായരുടെ ഭാര്യ;മണിക്കൂറുകളോളം കാത്തിരുന്നു; അവഗണിച്ചതിൽ നിരാശയും വിഷമവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 03:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്‌ക്കിടെ സ്വാതന്ത്ര്യ സമരസേനാനിയുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാമെന്നേറ്റ് രാഹുൽ കബളിപ്പിച്ചതിൽ പ്രതിഷേധവും അമർഷവും പ്രകടിപ്പിച്ച് സ്വാതന്ത്ര്യ സമരസേനാനി പത്മശ്രീ ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതി അമ്മ. പി ഗോപിനാഥൻ നായരുടെയും കെഇ മാമന്റെയും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ എത്താമെന്നേൽക്കുകയും അതിന് മുൻപിലൂടെ കടന്നുപോയിട്ടും തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്തതിൽ ഇന്നലെ മുതലേ വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഗോപിനാഥൻ നായരുടെ ഭാര്യ തന്നെ ഇതിനെതിരെ രംഗത്തെത്തിയത്.

നെയ്യാറ്റിൻകര ഗാന്ധിമാത്ര മണ്ഡലവും ഇരുവരും ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയും ചേർന്നായിരുന്നു മണ്ഡപം ഒരുക്കിയത്. സ്മൃതി മണ്ഡപം അനാശ്ചാദനം ചെയ്ത് വൃക്ഷതൈ നടാനായിരുന്നു പരിപാടി. സരസ്വതിയമ്മയെ കൂടാതെ കെഇ മാമന്റെ ചെറുമകൻ വർഗീസ് ഇരുവരുടെയും ബന്ധുമിത്രാദികൾ തുടങ്ങിയവർ പരിപാടിക്കായി എത്തിയിരുന്നു.

മണിക്കൂറുകളോളം ഇവർ കാത്തിരുന്നു. ഒടുവിൽ നാല് മണിക്ക് ഭാരത് ജോഡോ യാത്ര ആശുപത്രിക്ക് മുൻപിലൂടെ കടന്നുപോയെങ്കിലും രാഹുൽ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാനിറങ്ങിയില്ല. സ്ഥലത്തുണ്ടായിരുന്ന ശശി തരൂർ ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ വിഷയം ഭാരത് ജോഡോ യാത്രയുടെ സംഘാടകരെ അറിയിച്ചെങ്കിലും തീരുമാനത്തിൽ മാറ്റം വരുത്താൻ രാഹുലും തയ്യാറായില്ല.

കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പരിപാടി ആസൂത്രണം ചെയ്തത്. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ക്ഷമ പറഞ്ഞതുകൊണ്ട് ഉണ്ടായ ദുഃഖം മാറില്ല. ആശുപത്രിയുടെ ഗേറ്റ് വരെ വന്നു. പക്ഷെ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിപ്പോയി. തന്റെ കുടുംബക്കാരും ഗാന്ധിയൻ കെഇ മാമ്മന്റെ കുടുംബക്കാരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അതിന്റെ സമീപത്ത് പോലും വരാതെ ഗാന്ധിയൻമാരെ അവഹേളിക്കുന്ന പ്രവൃത്തിയായിരുന്നു രാഹുലിന്റേത്. നിരാശയും മനോവിഷമവും ഉണ്ട്.

സംഭവത്തിൽ കോൺഗ്രസിൽ നിന്നു തന്നെ രാഹുലിനെതിരെ വിമർശനങ്ങൾ ഉയർന്നു. പ്രതിഷേധം ശക്തമായതോടെ കുടുംബങ്ങളോട് ക്ഷമാപണം നടത്തുന്നതായി കെ സുധാകരൻ പറഞ്ഞു.

Tags: Bharat Jodo Yathraഭാരത് ജോഡോ യാത്ര
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies