സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. മാതമംഗലം ചിറക്കമ്പം സ്വദേശി അബ്ദുള്ള മുസ്ല്യാറാണ് ബത്തേരി പോലീസിന്റെ പിടിയിലായത്. പീഡനത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറുകയും കൈയ്യിൽ കയറി പിടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അധ്യാപകൻ മറ്റു പെൺകുട്ടികളെ സമാനരീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
ഇടുക്കി അടിമാലിയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഒരാളെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയാണ് പ്രതി അതിക്രമത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
Comments