'മുട്ടുവിൻ തുറക്കപ്പെടും എന്നല്ലയോ..'; നി​ഗൂഢതകൾ ഒളിപ്പിച്ച് ജയസൂര്യ ചിത്രം ഈശോ; ട്രെയിലർ പുറത്ത്- EESHO, Official Trailer, Jayasurya
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മുട്ടുവിൻ തുറക്കപ്പെടും എന്നല്ലയോ..’; നി​ഗൂഢതകൾ ഒളിപ്പിച്ച് ജയസൂര്യ ചിത്രം ഈശോ; ട്രെയിലർ പുറത്ത്- EESHO, Official Trailer, Jayasurya

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 09:49 pm IST
Facebook
Twitter
WhatsAppTelegram

ജയസൂര്യ നായകനാകുന്ന ‘ഈശോ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ്. പ്രേക്ഷകരിൽ ഏറെ ആകാംഷ നിറയ്‌ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സുനീഷ് വരനാട് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ്. കട്ടപ്പനയിലെ ഹൃതിക്‌റോഷൻ, അമർ അക്ബർ അന്തോണി, കേശു ഈ വീടിന്റെ നാഥൻ എന്നീ ഹാസ്യ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് നാദിർഷ ഈശോ സംവിധാനം ചെയ്തിരിക്കുന്നത്. വിജയദശമി ദിനമായ ഒക്ടോബർ 5-ന് ചിത്രം സോണി ലൈവിൽ പുറത്തിറങ്ങും.

ജയസൂര്യയ്‌ക്കൊപ്പം ജാഫർ ഇടുക്കി, നമിതാ പ്രമോദ്, സുരേഷ് കൃഷ്ണ, ജോണി ആന്റണി, മണികണ്ഠൻ ആചാരി, രജിത്ത് കുമാർ, ഇന്നസെന്റ് എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. നാദിർഷ തന്നെ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുമ്പോൾ രാഹുൽ രാജാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശിപ്പിക്കുന്നുണ്ട്. വൻ തുകയ്‌ക്കാണ് ഈശോയുടെ സംപ്രേഷണ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലൈവ് സ്വന്തമാക്കിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.എം ബാദുഷ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ്. ഛായാഗ്രഹണം-റോബി വർഗീസ്​ രാജ്. ​പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ, എഡിറ്റർ- ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-സിനറ്റ് സേവ്യർ, ആക്ഷൻ- ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടർ- വിജീഷ് പിള്ള & കോട്ടയം നസീർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags: jayasuryaeeshoOFFICIAL TRAILER
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies