നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടു, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചു; ടീസ്ത സെതൽവാദിനെതിരെ അന്വേഷണ സംഘം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടു, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചു; ടീസ്ത സെതൽവാദിനെതിരെ അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 07:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ ടീസ്ത സെതൽവാദ് ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. ഗുജറാത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ഇവർ ശ്രമം നടത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടീസ്ത സെതൽവാദ്, മുൻ പോലീസ് ഡയറക്ടർ ജനറൽ ആർ.ബി. ശ്രീകുമാർ (റിട്ട.), മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ 100 പേജുള്ള കുറ്റപത്രമാണ് അഹമ്മദാബാദ് മെട്രോ കോടതിയിൽ സമർപ്പിച്ചത്.

ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ കെട്ടിച്ചമയ്‌ക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായി കണ്ടെത്തി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. സർക്കാരിന്റെ ഭാഗമായിരുന്ന ആർബി ശ്രീകുമാറും സഞ്ജീവ് ഭട്ടും ടീസ്തയ്‌ക്ക് വേണ്ടി വ്യാജ രേഖകൾ കെട്ടിച്ചമയ്‌ക്കുകയും അത് ഔദ്യോഗിക രേഖകളിൽ ചേർക്കുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ പ്രശസ്തി തകർക്കാനുമാണ് പ്രതികൾ ആഗ്രഹിച്ചിരുന്നത്. ഇതിനായി വ്യാജ രേഖകളും സത്യവാങ്മൂലങ്ങളും തയ്യാറാക്കാൻ അഭിഭാഷക സംഘത്തെ നിയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

കലാപത്തിന് ഇരയായവരിൽ നിന്ന് കൃത്രിമം കാണിച്ച് കെട്ടിച്ചമച്ച പ്രസ്താവനകളിൽ നിർബന്ധിതമായി ഒപ്പ് വാങ്ങുകയും ചെയ്തു. എല്ലാം ഇംഗ്ലീഷിലായതിനാൽ, ആളുകൾക്ക് അവർ ഒപ്പിട്ടത് എന്താണെന്ന് പോലും മനസിലാക്കാൻ കഴിഞ്ഞില്ല. തന്നെ പിന്തുണയ്‌ക്കാൻ വിസമ്മതിച്ചവരെ സെതൽവാദ് ഭീഷണിപ്പെടുത്തിയതായി കുറ്റപത്രത്തിലുണ്ട്.

കേസിലെ കൂട്ടുപ്രതികളായ ഐപിഎസുകാരാണ് ഇതിന് കൂട്ടുനിന്നത്. നിങ്ങൾ ടീസ്തയെ പിന്തുണച്ചില്ലെങ്കിൽ മുസ്ലീങ്ങൾ നിങ്ങൾക്കെതിരെ തിരിയുമെന്നും നിങ്ങളെ തീവ്രവാദികൾ ലക്ഷ്യംവെയ്‌ക്കും എന്നുമായിരുന്നു ഭീഷണി. നമ്മൾ പരസ്പരം പോരടാൻ തുടങ്ങിയാൽ ശത്രുക്കൾക്കും മോദിക്കും അത് ഗുണം ചെയ്യുമെന്നും ശ്രീകുമാർ സാക്ഷിയെ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അന്വേഷണ സംഘം പറയുന്നു. കലാപത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് രൂപ സംഭാവന വാങ്ങുകയും ചെയ്തിരുന്നു.

കോൺഗ്രസിന്റെ നിരവധി നേതാക്കളോടൊപ്പം സെതൽവാദ് കലാപബാധിതർക്കായി സജ്ജീകരിച്ച ക്യാമ്പുകളിൽ പോയി ഗുജറാത്തിൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ സംഘം പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള കോടതികളിലേക്ക് കേസുകൾ മാറ്റാൻ അവർ ഇരകളെ പ്രേരിപ്പിക്കുകയും ചെയ്തു.

സെതൽവാദ് തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഒരു സാക്ഷിയെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Tags: Narendra ModiTeesta Setalvad
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies