തിരുവനന്തപുരം: പോപ്പുലർഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്ത് എൻഐഎ. ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകളും, ഡിവൈസുകളും പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായുള്ള എൻഐഎയുടെ പരിശോധന തുടരുകയാണ്.
തിരുവനന്തപുരത്ത് മാത്രം 50 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ നിന്നും നാല് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പോപ്പുലർഫ്രണ്ട് ദേശീയ നേതാവ് അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിൽ നിന്നും പെൻഡ്രൈവുകൾ കണ്ടെടുത്തിട്ടുണ്ട്. നിരവധി ലഘുലേഖകളും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.
തൊടുപുഴ കുമ്മകല്ലിലെ പിഎഫ്ഐ ഇടുക്കി ജില്ലാകമ്മിറ്റി ഓഫീസിൽ നിന്നും നോട്ടീസുകളും പുസ്തകങ്ങളും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സമ്മേളനവുമായി ബന്ധപ്പെട്ട നോട്ടീസുകളാണ് കസ്റ്റഡിയിലെടുത്തത്. ഇവിടെ പുലർച്ചെയോടെയായിരുന്നു പരിശോധന നടന്നത്.
Comments