പുതിയ പ്രധാനമന്ത്രിയെ കാത്ത് ഇറ്റലി; വോട്ടെടുപ്പ് ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതിയ പ്രധാനമന്ത്രിയെ കാത്ത് ഇറ്റലി; വോട്ടെടുപ്പ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 10:35 pm IST
FacebookTwitterWhatsAppTelegram

റോം: ഇറ്റലിയിൽ പുതിയ പ്രധാനമന്ത്രിക്കായി വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് രാത്രി 11 ന് അവസാനിക്കും. വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ ജോർജിയ മെലോനിക്കാണ് സാദ്ധ്യത കൽപിക്കപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാകും ഇറ്റലി ഒരു മദ്ധ്യ-വലതുപക്ഷ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്.

2012 ലാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി രൂപീകരിച്ചത്. പക്ഷെ മുസോളിനിയുടെ മരണശേഷം നടന്ന നിയോ ഫാസിസ്റ്റ് മൂവ്‌മെന്റിന്റെ വേരുകളുളള പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. 2018 ലെ തിരഞ്ഞെടുപ്പിൽ കേവലം നാല് ശതമാനം വോട്ടുകൾ മാത്രമായിരുന്നു പാർട്ടി നേടിയത്. എന്നാൽ അതിന് ശേഷം പ്രതിപക്ഷ നിരയിലെ ശക്തമായ പ്രവർത്തനം അവർക്ക് കൂടുതൽ വേരോട്ടം ഉണ്ടാക്കിക്കൊടുത്തു.

സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതോടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി ജൂലൈയിൽ രാജിവെച്ചിരുന്നു. ആറ് മാസം കഴിഞ്ഞ് നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയായതും ഇക്കാരണത്താലാണ്. ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുളള വലതുപക്ഷ സഖ്യത്തിനാണ് പൂർണമായും സാദ്ധ്യതകൾ പ്രവചിക്കപ്പെടുന്നത്. മുൻ പ്രധാനമന്ത്രി എൻ റിക്കോ ലെറ്റയുടെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്തിലുളള മദ്ധ്യ ഇടത് സഖ്യത്തിൽ നാല് പാർട്ടികളാണ് ഉളളത്.

51 മില്യൻ ഇറ്റാലിയൻ പൗരൻമാരാണ് വോട്ട് രേഖപ്പെടുത്തുക. പോളിംഗ് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. വോട്ടെണ്ണലും പിന്നാലെ നടക്കും വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരത്തിലേറുക.

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഇന്ധന വിലയിൽ ഉൾപ്പെടെ രാജ്യത്ത് പ്രതിസന്ധി നേരിടുന്നുണ്ട്. റഷ്യയ്‌ക്കെതിരായ നിലപാടാണ് ജോർജിയ മെലോനി സ്വീകരിക്കുന്നത്. റഷ്യയ്‌ക്കെതിരെയുളള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ ഉൾപ്പെടെ അവർ ശക്തമായി പിന്തുണച്ചിരുന്നു.

Tags: റഷ്യ
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies