രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പാർട്ടി പിളർപ്പിന്റെ വക്കിലെന്ന് സൂചന; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ബിജെപി- Rajasthan Congress crisis
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പാർട്ടി പിളർപ്പിന്റെ വക്കിലെന്ന് സൂചന; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ബിജെപി- Rajasthan Congress crisis

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കവെ, രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പാർട്ടി നിരീക്ഷകൻ മല്ലികാർജ്ജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ശുഭകരമായിരുന്നില്ല എന്നാണ് വിവരം.

പാർട്ടിയിൽ അച്ചടക്കത്തിനാണ് പ്രാധാന്യമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഖാർഗെ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ അശോക് ഗെഹ്ലോട്ട് താത്പര്യം പ്രകടിപ്പിച്ചതോടെയാണ്, രാജസ്ഥാൻ കോൺഗ്രസിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ മറ നീക്കി പുറത്തു വന്നത്. അശോക് ഗെഹ്ലോട്ട് പക്ഷവും സച്ചിൻ പൈലറ്റ് പക്ഷവും തമ്മിൽ രൂക്ഷമായ ചേരിപ്പോരാണ് രാജസ്ഥാൻ കോൺഗ്രസിൽ തുടരുന്നത്.

ഗെഹ്ലോട്ടിനെ ദേശീയ രാഷ്‌ട്രീയത്തിൽ ഇറക്കി, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് നേരത്തേ ഉള്ളതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് സംസ്ഥാനത്ത് പാർട്ടിയെ എത്തിച്ചിരിക്കുന്നത്. പൈലറ്റിനെയോ, പൈലറ്റ് പക്ഷത്ത് നിന്നുമുള്ള മറ്റാരെയെങ്കിലുമോ മുഖ്യമന്ത്രിയായി അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഗെഹ്ലോട്ട് പക്ഷം നിലപാടെടുത്തതോടെ, കോൺഗ്രസ് ത്രിശങ്കുവിലായി. 90 എം എൽ എമാരുടെ പിന്തുണയുമായി ഗെഹ്ലോട്ട് പാർട്ടിയെ വെല്ലുവിളിച്ചു.

മാത്രമല്ല, മുഖ്യമന്ത്രി പദത്തിൽ ഇരുന്നു കൊണ്ട് തന്നെ പാർട്ടി അദ്ധ്യക്ഷനാകുന്നതിൽ സംഘടനാപരമായി പിശകുണ്ടോ എന്നതും ഗെഹ്ലോട്ട് പക്ഷം പരിശോധിക്കാൻ തുടങ്ങിയതോടെ, സച്ചിൻ പൈലറ്റ് പക്ഷം രണ്ടും കൽപ്പിച്ച് കച്ചമുറുക്കി. ഇതോടെ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ സ്ഥാനത്തേക്ക് മത്സരിക്കാൻ ദേശീയ നേതാക്കൾക്കിടയിൽ ഗെഹ്ലോട്ടിന് ഉണ്ടായിരുന്ന പിന്തുണയും സംശയത്തിലായി.

അതേസമയം, രാജസ്ഥാൻ കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ കാര്യമായ പ്രതികരണത്തിന് ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ് എന്ന നിലപാടാണ് നിലവിൽ ബിജെപി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, നിലവിലെ സ്ഥിതിഗതികൾ ബിജെപി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സമാനമായ പോർവിളി മദ്ധ്യപ്രദേശ് കോൺഗ്രസിൽ മുഴങ്ങിയപ്പോഴായിരുന്നു, യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോൺഗ്രസിലെ വലിയ ഒരു വിഭാഗം ബിജെപിയിൽ എത്തിയതും തുടർന്ന് ഭരണം തന്നെ കോൺഗ്രസിന് നഷ്ടമായതും. അന്ന് കമൽനാഥ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളിൽ നിന്നും സിന്ധ്യ നേരിട്ട അതേ അവഗണനയാണ് ഇന്ന് രാജസ്ഥാനിൽ ഗെഹ്ലോട്ട് പക്ഷത്ത് നിന്നും സച്ചിൻ പൈലറ്റും നേരിടുന്നത്.

Tags: CongressrajasthanBJPSachin PilotAshok Gehlot
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies