മുംബൈ: ബുർഖ ധരിക്കാൻ വിസമ്മതിക്കുകയും, ഇസ്ലാമിക രീതികൾ പിന്തുടരാൻ വിസമ്മതിക്കുകയും ചെയ്ത ഭാര്യയെ ദാരുണമായി കൊലപ്പെടുത്തി ഭർത്താവ്. മുംബൈ തിലക് നഗർ മേഖലയിലാണ് സംഭവം. ഇഖ്ബാൽ മുഹമ്മദ് ഷെയ്ഖ് എന്നയാളാണ് ഭാര്യ രൂപാലി ചന്ദൻഷിവയെ കൊലപ്പെടുത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരും മൂന്ന് വർഷം മുൻപാണ് വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്. ലൗ ജിഹാദാണെന്നും മകളെ കൊലപ്പെടുത്തിയ ഇഖ്ബാലിന് കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കുടുംബം നൽകിയ പരാതിയിൽ തിലക് നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രണയത്തിലായിരുന്ന സമയത്ത് പ്രശ്‌നങ്ങൾ ഒ്ന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും, വിവാഹം കഴിഞ്ഞ ആദ്യ ദിവസം മുതൽ ഇസ്ലാമിക രീതികൾ പിന്തുടരാനും ബുർഖ ധരിക്കാനും ഇഖ്ബാലും കുടുംബവും രൂപാലിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ രൂപാലി ഇതിന് എതിരായിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു. ഇസ്ലാമിലേക്ക് മതം മാറണമെന്ന നിർബന്ധം കടുത്തതോടെ രൂപാലി ഇഖ്ബാലിന്റെ വീട് വിട്ടിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ യുവതിയെ കഴുത്തറുത്ത് കൊന്നത്.
മതം മാറാത്തതിന്റെ പേരിലാണ് ഇവർ തമ്മിൽ പ്രശ്‌നങ്ങൾ നടന്നിരുന്നതെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ‘ വീട് വിട്ടിറങ്ങിയതിന് പിന്നാലെ യുവതി ഇഖ്ബാലിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ അയാൾ അതിന് തയ്യാറായില്ല. മകന്റെ പേരിലും തർക്കമുണ്ടായി. തുടർന്ന് ഇഖ്ബാൽ യുവതിയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നും’ പോലീസ് പറഞ്ഞു. മരണം ഉറപ്പിച്ച ശേഷം ഇയാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടെങ്കിലും , പിന്നീട് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments