‘നൂറ് ശതമാനം സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന നാട്ടിലാണ് മതത്തിന്റെ പേരിൽ അവർ എന്റെ കൈ വെട്ടിയത്, അഭിമന്യുവിനെ കൊലപ്പെടുത്തിയത്‘: സാംസ്കാരിക നായകരും ഇടതുപക്ഷവും നൽകാത്ത പിന്തുണ ബിജെപി തനിക്ക് നൽകിയെന്ന് പ്രൊഫസർ ടി ജെ ജോസഫ്- Professor T J Joseph on PFI, Left & BJP
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നൂറ് ശതമാനം സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന നാട്ടിലാണ് മതത്തിന്റെ പേരിൽ അവർ എന്റെ കൈ വെട്ടിയത്, അഭിമന്യുവിനെ കൊലപ്പെടുത്തിയത്‘: സാംസ്കാരിക നായകരും ഇടതുപക്ഷവും നൽകാത്ത പിന്തുണ ബിജെപി തനിക്ക് നൽകിയെന്ന് പ്രൊഫസർ ടി ജെ ജോസഫ്- Professor T J Joseph on PFI, Left & BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 03:17 pm IST
Facebook
Twitter
WhatsAppTelegram

നൂറ് ശതമാനം സാക്ഷരതയും പുരോഗമന ചിന്തയുമുണ്ടെന്ന് അഭിമാനിക്കുന്ന ഒരു നാട്ടിലാണ് മതത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടുകാർ തന്റെ കൈ വെട്ടിയതെന്ന് പ്രൊഫസർ ടി ജെ ജോസഫ്. ഇതേ നാട്ടിൽ, ഇതേ ആളുകൾ തന്നെയാണ് അഭിമന്യുവിനെയും കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് ഇരകളായവർക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രൊഫസർ ടി ജെ ജോസഫ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അന്ധമായ വിശ്വാസത്തിന്റെ പേരിൽ കൈ വെട്ടുകയും തല വെട്ടുകയും ചെയ്യുന്നവരോട് സഹതാപമാണ് ഉള്ളത്. പോപ്പുലർ ഫ്രണ്ടിന്റെ ഭീകര സ്വഭാവം വെളിപ്പെട്ട സംഭവമായിരുന്നു തന്റെ കൈ വെട്ടിയത്. അധികൃതർ ഈ സംഭവം അന്വേഷിച്ചുവെങ്കിലും മതിയായ പ്രാധാന്യം ഇതിന് നൽകിയില്ല. അവർ ചെയ്ത ക്രൂരതയെക്കുറിച്ച് സംസാരിക്കേണ്ടതിന് പകരം ചിലർ എന്റെ ഭാഗത്തെ കുറ്റം അന്വേഷിക്കാൻ നടന്നു. ഇത്തരം അഭിപ്രായങ്ങളാണ് സാഹചര്യം ഇത്രയും വഷളാക്കിയതെന്നും പ്രൊഫസർ ടി ജെ ജോസഫ് പറഞ്ഞു.

ആളുകളുടെ മനസ്സിൽ ഭയം നിറയ്‌ക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിൽ അവർ വിജയിച്ചു. സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചപ്പോൾ തനിക്ക് സ്വീകരണം നൽകാൻ മൂവാറ്റുപുഴയിലെ ചിലർ തീരുമാനിച്ചു. എന്നാൽ പരിപാടിക്ക് ഓഡിറ്റോറിയം വിട്ട് നൽകാൻ ആരും തയ്യാറായില്ല. അത്രമാത്രം ഭീതിയുടെ അന്തരീക്ഷം നിലനിർത്താൻ പോപ്പുലർ ഫ്രണ്ടിന് സാധിച്ചുവെന്നും ടി ജെ ജോസഫ് ചൂണ്ടിക്കാട്ടി.

തനിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ കേരളത്തിലെ സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ ഉള്ള പ്രമുഖർ വേണ്ട വിധത്തിൽ പ്രതികരിച്ചില്ല. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും തനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. കേരളത്തിലെ സാംസ്കാരിക നായകർ കഴിഞ്ഞ പത്തിരുപത് കൊല്ലക്കാലം ഉറക്കത്തിലായിരുന്നു. എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യ പ്രവർത്തകരും സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാൻ ധൈര്യപ്പെടുന്നില്ല. അവർക്ക് അവരവരുടെ കാര്യങ്ങളിൽ മാത്രമാണ് താത്പര്യം. ഇതാണ് കേരളത്തിൽ അസഹിഷ്ണുത വളരാൻ കാരണമെന്ന് പ്രൊഫസർ ടി ജെ ജോസഫ് നിരീകഷിച്ചു.

തനിക്കെതിരെ ആക്രമണം നടക്കുന്നതിന് മുൻപേ ഭീഷണിയെക്കുറിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി പരിഗണിക്കുന്നതിന് പകരം തന്നെ മതവികാരം വ്രണപ്പെടുത്തുന്ന ആളായാണ് അവർ കണ്ടത്. ജില്ലാ കളക്ടറും തനിക്കെതിരെ നിലപാട് സ്വീകരിച്ച വിവരവും പ്രൊഫസർ ഓർമ്മിപ്പിച്ചു.

സംഭവത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ നിലപാടിനെയും ടി ജെ ജോസഫ് വിമർശിച്ചു. വസ്തുതകൾ അറിയാതെയാണ് ബേബി പ്രതികരിച്ചത്. കാര്യങ്ങൾ മനസ്സിലാക്കാതെ അദ്ദേഹം അപ്രകാരം പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും പ്രൊഫസർ പറഞ്ഞു. മഠയൻ എന്നായിരുന്നു പ്രൊഫസറെ എം എ ബേബി സംബോധന ചെയ്തത്. പ്രൊഫസറുടെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തലാണ് എന്ന തരത്തിലായിരുന്നു ബേബിയുടെ പ്രതികരണം.

കോളേജ് അധികൃതർ ജോലിയിൽ നിന്നും തന്നെ പുറത്താക്കിയപ്പോൾ കോൺഗ്രസും മുസ്ലീം ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ അതിനെ ന്യായീകരിച്ചു. കോളേജ് അധികൃതർ വിഷയത്തിൽ ന്യായമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ തനിക്കെതിരെ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയും തന്നെ പിന്തുണച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ മതത്തിൽ നിന്നും അകന്ന് കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതീക്ഷിച്ച ഇടങ്ങളിൽ നിന്നും കിട്ടാത്ത പിന്തുണയാണ് ബിജെപിയിൽ നിന്നും തനിക്ക് കിട്ടിയത്. തിരികെ യാതൊന്നും അവർ ആവശ്യപ്പെട്ടില്ല. പാർട്ടി അംഗത്വം സ്വീകരിക്കാൻ പോലും നിർബന്ധിച്ചില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സീറ്റ് നൽകാമെന്ന് മാത്രമാണ് അവർ പറഞ്ഞത്. യുക്തിവാദി സംഘടനകളും പിന്തുണച്ചു. പ്രൊഫസർ കൂട്ടിച്ചേർത്തു.

Tags: CongressBJPPFICPIMLeftMuslim LeagueProfessor T J Joseph
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies