കൊച്ചി : കോടികളുടെ ലഹരിമരുന്നുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ. നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടര കിലോയിലധികം ലഹരി മരുന്നുമായാണ് ഇവർ പിടിയിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് ലഹരി നാട്ടിലെത്തിച്ചത്.
പനങ്ങാട് മാടവന കീരുപറമ്പ് വീട്ടിൽ അൻസിൽ (21), നെട്ടൂർ പാറയിൽ വീട്ടിൽ സുജിൽ (23) എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തുള്ള ഉത്തരേന്ത്യക്കാരനിൽ നിന്നാണ് ലഹരിമരുന്നു വാങ്ങിയതെന്ന് പ്രതികൾ വെളിപ്പെടുത്തി. 2.66 കിലോഗ്രാം ലഹരിമരുന്നാണ് ഇവർ നാട്ടിൽ എത്തിച്ചത്. അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
Comments