വാനിൽ രഹസ്യ അറ; മണം പുറത്തുവരാതിരിക്കാൻ ചീഞ്ഞ മീൻ; ഒളിപ്പിച്ച 155 കിലോ കഞ്ചാവ് ആന്ധ്രാ പോലീസിന്റെ കണ്ണിൽ പെട്ടില്ല; കേരള പോലീസ് വലയിട്ട് പിടിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാനിൽ രഹസ്യ അറ; മണം പുറത്തുവരാതിരിക്കാൻ ചീഞ്ഞ മീൻ; ഒളിപ്പിച്ച 155 കിലോ കഞ്ചാവ് ആന്ധ്രാ പോലീസിന്റെ കണ്ണിൽ പെട്ടില്ല; കേരള പോലീസ് വലയിട്ട് പിടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 02:42 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : മീൻ വണ്ടിയിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മുഴുപ്പിലങ്ങാട് കൂളംബസാർ സ്വദേശി കുരിക്കൾ വീട്ടിൽ ഹർഷാദ് (25), തലശ്ശേരി വടക്കുംപാട് കാരാട്ടുകുന്ന് റിയ മൻസിലിൽ മുഹമ്മദ് റാഹിൽ (20) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. അർദ്ധരാത്രി നടത്തിയ പരിശോധനയിലാണ് അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 155 കിലോ കഞ്ചാവും പിടിച്ചെടുത്തു.

പിക്കപ്പ് വാനിലെ കണ്ടെയ്‌നറിൽ രഹസ്യ അറകളിലാക്കി ഒളിപ്പിച്ചായിരുന്നു കടത്ത്. വലിയ പായ്‌ക്കറ്റുകളിലാണ് ഇത് അടുക്കി വെച്ചിരുന്നത്. രഹസ്യ അറയ്‌ക്ക് മുന്നിൽ മീൻ പെട്ടികളും അടുക്കിവെച്ചിരുന്നു. പഴകിയ മീനുകളും ഇതിലുണ്ടായിരുന്നു. മണം പുറത്തുവരാതിരിക്കാനും കൂടുതൽ പരിശോധിക്കാതിരിക്കാനും വേണ്ടിയായിരുന്നു ഈ തന്ത്രം.

വിജയവാഡയിൽ വെച്ച് ആന്ധ്ര പോലീസ് പരിശോധന നടത്തിയെങ്കിലും ഇത് പിടികൂടിയില്ലെന്ന് പ്രതികൾ പറഞ്ഞു. മീൻ കൊണ്ടുവരുന്ന കണ്ടെയ്‌നറുകളിൽ ഒളിപ്പിച്ച് സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.

വിജയവാഡയിൽ നിന്ന് മംഗളൂരു, കാസർകോട്, കണ്ണൂർ ഭാഗത്തേക്ക് ഏജന്റുമാർ മുഖേന ആവശ്യമനുസരിച്ച് വലിയ തോതിൽ കഞ്ചാവ് എത്തിക്കും. തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്കും ഇത് ആവശ്യാനുസരണം എത്തിച്ചുനൽകുന്നതാണ് ഈ സംഘത്തിന്റെ രീതിയെന്ന് പോലീസ് കണ്ടെത്തി.

Tags: ganjamarijuana
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies