തിരുവനന്തപുരം:കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം. സംഘർഷത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്. ആർഎസ്എസ് കാട്ടാക്കട ഖണ്ഡ് സഹ ശാരീരിക് പ്രമുഖ് വിഷ്ണുവിനുൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. അതിക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആർഎസ്എസ് ആരോപിച്ചു. പാർട്ടി ഓഫീസിൽ നിന്ന് ആയുധവുമായി ഇറങ്ങിയ ഒരു കൂട്ടം ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് നാലുപേരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കോഴിക്കോട് പാലേരിയിൽ സിപിഎം പ്രവർത്തകർ ആർഎസ്എസ് സ്വയംസേവകന്റെ വീടുകയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ സംഘർഷം. പാലേരി മണ്ഡൽ ശാരീരിക് ശിക്ഷൻ പ്രമുഖ് ശിവപ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. അമ്മയ്ക്ക് നേരെ വാളു ചൂണ്ടി ഭീഷണിപ്പെടുത്തിയതായും ശിവപ്രസാദ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Comments